Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ അണ്ണാ ഡി.എം.കെ...

മുൻ അണ്ണാ ഡി.എം.കെ മന്ത്രിക്കെതിരെ നടിയുടെ പീഡന പരാതി

text_fields
bookmark_border
മുൻ അണ്ണാ ഡി.എം.കെ മന്ത്രിക്കെതിരെ നടിയുടെ പീഡന പരാതി
cancel
camera_alt

മ​ണി​ക​ണ്​​ഠ​ൻ

ചെ​ന്നൈ: മു​ൻ അ​ണ്ണാ ഡി.​എം.​കെ മ​ന്ത്രി എം. ​മ​ണി​ക​ണ്​​ഠ​നെ​തി​രെ ന​ടി ചാ​ന്ദ്​​നി ലൈം​ഗി​ക പീ​ഡ​ന പ​രാ​തി ന​ൽ​കി. മ​ണി​ക​ണ്​​ഠ​നൊ​പ്പ​മു​ള്ള പ​ട​ങ്ങ​ളും വാ​ട്​​സാ​പ്​ ചാ​റ്റു​ക​ളു​ടെ സ്​​ക്രീ​ൻ​ഷോ​ട്ടു​ക​ളും ശ​ബ്​​ദ​സ​ന്ദേ​ശ​ങ്ങ​ളും സ​ഹി​ത​മാ​ണ്​ ന​ടി അ​ഭി​ഭാ​ഷ​ക​നു​മൊ​ത്ത്​ ചെ​ന്നൈ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.

അ​ഞ്ചു​വ​ർ​ഷം ഒ​ന്നി​ച്ചു​ താ​മ​സി​ച്ചെ​ന്നും വി​വാ​ഹ വാ​ഗ്​​ദാ​നം ന​ൽ​കി വ​ഞ്ചി​ച്ചെ​ന്നും ന​ടി ആ​രോ​പി​ച്ചു. സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്നു​ പ​റ​ഞ്ഞ്്​ വ​ധ​ഭീ​ഷ​ണി ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​യ​തെ​ന്ന്​ ന​ടി അ​റി​യി​ച്ചു. അ​തേ​സ​മ​യം ആ​രോ​പ​ണ​ങ്ങ​ൾ മ​ണി​ക​ണ്​​ഠ​ൻ പൂ​ർ​ണ​മാ​യും നി​ഷേ​ധി​ച്ചു.

Show Full Article
TAGS:Anna DMK Sexual Harassment 
News Summary - Actress filed sexual harassment complaint against former Anna DMK minister
Next Story