Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളി നടി ബിതാസ്ത സാഹ തൂങ്ങിമരിച്ച നിലയില്‍

text_fields
bookmark_border
ബംഗാളി നടി ബിതാസ്ത സാഹ തൂങ്ങിമരിച്ച നിലയില്‍
cancel

കൊല്‍ക്കത്ത: ബംഗാളി യുവനടി ബിതാസ്ത സാഹയെ (28) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കസ്ബ ഏരിയയിലെ ഫ്ലാറ്റിൽ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ബിതാസ്തയുടെ മൃതദേഹം. കൈകളിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്ന മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

പ്രണയ നൈരാശ്യമാകാം മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ, പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിൽ ആത്മഹത്യാകുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. പ്രണയനൈരാശ്യം സംബന്ധിച്ച് ഏതാനും ദിവസം മുമ്പ്  ബിതാസ്ത ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് ഈ സംശയത്തിന് ഇടയാക്കിയത്.

ബിതാസ്തയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെ തുടര്‍ന്ന്  പ്രദേശവാസികളുടെ സഹായത്താല്‍ വാതില്‍ തകര്‍ത്താണ് സുഹൃത്തുക്കള്‍ വീടിനുള്ളിൽ കടന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിൽ ബിതാസ്തയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

2016ൽ പുറത്തിറങ്ങിയ ബാഞ്ച എലോ ഫിരെയാണ് ബിതാസ്തയുടെ പുറത്തിറങ്ങിയ അവസാന ചിത്രം.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actress Bitasta Saha Semi-Decomposed Body Found In Kolkata Flat
Next Story