Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
actress anupama parameswaran
cancel
Homechevron_rightNewschevron_rightIndiachevron_rightബിഹാറിലെ അധ്യാപക...

ബിഹാറിലെ അധ്യാപക പരീക്ഷ വിജയിച്ച്​ അനുപമ പരമേശ്വരൻ; പരീക്ഷഫലം വൈറൽ

text_fields
bookmark_border

പട്​ന: ബിഹാറിലെ സെക്കൻഡറി അധ്യാപക പരീക്ഷ ഫലത്തിൽ നടി അനുപമ പരമേശ്വ​​ര​െൻറ ചിത്രം. രണ്ടുദിവസം മുമ്പ്​ ബിഹാർ വിദ്യാഭ്യാസ വകുപ്പ്​ പ്രസിദ്ധീകരിച്ച സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്​റ്റിൽ ഒരു ഉദ്യോഗാർഥിയുടെ പരീക്ഷഫലത്തിനൊപ്പമാണ്​ അനുപമയുടെ ചിത്രം. ഋഷികേശ്​ കുമാർ എന്ന ഉദ്യോഗാർഥിയുടെ പരീക്ഷ മാർക്ക്​ ലിസ്​റ്റിൽ അനുപമയുടെ ചിത്രം തെറ്റായി അച്ചടിക്കുകയായിരുന്നു.

എസ്​.ടി.ഇ.ടിയുടെ ഉർദു, സംസ്​കൃത്​, സോഷ്യൽ സയൻസ്​ എന്നിവയുടെ പരീക്ഷഫലം സാ​േങ്കതിക തകരാറുകൾ മൂലം തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. തുടർന്ന്​ ജൂൺ 21നാണ്​ ഇത്​ പ്രസിദ്ധീകരിക്കുന്നത്​. നേരത്തേ ​തന്നെ ഋഷികേശ്​ കുമാർ അഡ്​മിറ്റ്​ കാർഡിലെ ഫോ​േട്ടാ മാറിയതുമായി ബന്ധപ്പെട്ട്​ പരാതി നൽകിയിരുന്നു.


ചിത്രം മാറിയതുൾപ്പെടെ വിവരങ്ങൾ പുറത്തുവ​ന്നതോടെ പരീക്ഷ നടത്തിപ്പിൽ ​ക്രമക്കേട്​ ആരംഭിച്ച്​ നിരവധിപേർ രംഗത്തെത്തി. ബിഹാർ വിദ്യാഭ്യാസ വകുപ്പിനെതിരെയാണ്​ പ്രതിഷേധം.

'ജൂനിയർ എൻജിനീയറിങ്​ പരീക്ഷയിൽ സണ്ണി ലിയോൺ ജയിച്ചതിന്​ പിന്നാലെ, അനുപമ പരമേശ്വരൻ എസ്​.ടി.ഇ.ടി പരീക്ഷയിലും വിജയിച്ചിരിക്കുന്നു. എല്ലാ പരീക്ഷയിലും നിയമനങ്ങളിലും അഴിമതി നിറഞ്ഞു. നിതീഷ്​ കുമാർ കോടിക്കണക്കിന്​ വിദ്യാർഥികളുടെ ഭാവിയെ തകർക്കുന്നു. ഒരു നിയമനം പൂർത്തിയാക്കാൻ അദ്ദേഹം ഒരു പതിറ്റാണ്ടെടുക്കും. അത്​ അഴിമതിയിൽ ഉ​ൾപ്പെടും' -രാഷ്​ട്രീയ ജനതാ ദൾ നേതാവ്​ തേജസ്വി യാദവ്​ ട്വീറ്റ്​ ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anupama parameswaranbihar stet exam
News Summary - actress anupama parameswaran clears bihar stet exam result goes viral
Next Story