Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസീനത്ത്​ അമ​െൻറ...

സീനത്ത്​ അമ​െൻറ ബലാൽസംഗ പരാതിയിൽ വ്യവസായി അറസ്​റ്റിൽ

text_fields
bookmark_border
zeentah
cancel

മുംബൈ: മുതിർന്ന ബോളിവുഡ്​ നടി സീനത്ത്​ അമ​​​​​െൻറ ബലാൽസംഗ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി അറസ്​റ്റിൽ. മുംബൈയിലെ ജുഹു ​പൊലീസ്​ സ്​റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അറസ്​റ്റ്​. 

വ്യാഴാഴ്​ച രാത്രിയാണ്​ ഇയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. വെള്ളിയാഴ്​ച വ്യവസായിയെ കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ്​ വ്യക്​തമാക്കി. എന്നാൽ, അറസ്​റ്റിലായ വ്യവസായിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ്​ പുറത്ത്​ വിട്ടിട്ടില്ല. വ്യവസായിയുമായി സീനത്ത്​ അമന്​ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും മക​​​​​െൻറ വ്യാപാരത്തിൽ ഇയാൾക്ക്​ മുതൽമുടക്കുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്​.

നിലവിൽ ക്രൈംബ്രാഞ്ചാണ്​ കേസി​​​​​െൻറ അന്വേഷണം നടത്തുന്നത്​. ജനുവരിയിലാണ്​ വ്യവസായിക്കെതിരെ സീനത്ത്​ മുംബൈ പൊലീസിൽ ബലാൽസംഗത്തിന്​ പരാതി നൽകിയത്​. 1970 മുതൽ 80കളുടെ തുടക്കം വരെ ബോളിവുഡിൽ സജീവമായിരുന്നു നടിയായിരുന്ന സീനത്ത്​ അമൻ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casemalayalam newsZeenath aman
News Summary - Actor Zeenat Aman registers rape case against Mumbai businessman-India news
Next Story