Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ പരാമർശത്തിൽ...

വിവാദ പരാമർശത്തിൽ കങ്കണക്ക്​ പിന്തുണയുമായി മറാത്ത നടൻ

text_fields
bookmark_border
Vikram Gokhale-Kangana Ranaut
cancel
camera_alt

വിക്രം ഗോഖലേ, കങ്കണ

മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച വിവാദ പരാമർശങ്ങളിൽ കങ്കണ റണാവത്തിന്​ പിന്തുണയുമായി മറാത്ത നടൻ വിക്രം ഗോഖലേ. ഇന്ത്യക്ക്​ ശരിക്കും സ്വാതന്ത്ര്യം കിട്ടിയത്​ 2014ൽ മോദി അധികാരത്തിൽ എത്തിയതിനെ തുടർന്നാണെന്നും 1947ൽ ലഭിച്ചത്​ ഭിക്ഷ ആയിരുന്നുവെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമർശം.

'കങ്കണയുടെ പരാമർശത്തോട്​ ഞാൻ യോജിക്കുന്നു. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമര സേനാനികളെ തൂക്കിലേറ്റിയപ്പോൾ പലരും വെറും കാഴ്ചക്കാരായിരുന്നു. അവരിൽ പല മുതിർന്ന നേതാക്കളും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ അവർ രക്ഷിച്ചില്ല' -ഗോഖലേ മഹാരാഷ്​ട്രയിൽ നടന്ന പരിപാടിയിൽ പറഞ്ഞു.

ത്രിപുരയിലെ വർഗീയ കലാപങ്ങളെ തുടർന്ന്​ മഹാരാഷ്​ട്രയിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങളെ കുറിച്ചും നാടക പ്രവർത്തകനും ടി.വി നടനുമായ ഗോഖലേ പ്രതികരിച്ചു. വോട്ടുബാങ്ക്​ രാഷ്​ട്രീയത്തിന്‍റെ ഫലമാണ്​ വർഗീയ ലഹളകളെന്ന്​ നടൻ പറഞ്ഞു. രാജ്യത്തിന്‍റെ പുരോഗതിക്കായി ബി.ജെ.പിയും ശിവസേനയും വീണ്ടും ഒരുമിക്കണമെന്നും ഗോഖലേ ആവശ്യപ്പെട്ടു.

വിവാദ പരാമർശത്തിന്​ പിന്നാലെ കങ്കണക്ക്​​ നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്​ ഡൽഹി വനിത കമീഷൻ അധ്യക്ഷ ​രാഷ്​ട്രപതിക്ക്​ കത്തെഴുതിയിരുന്നു. കങ്കണയുടെ മാനസിക നില തെറ്റാണെന്നും ഇത്​ ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കത്തിൽ അവർ വിവരിച്ചു. തനിക്ക്​ യോജിക്കാൻ കഴിയാത്ത ആളുകളെ മോശമായ ഭാഷയിൽ ആക്രമിക്കുന്ന കങ്കണ സ്വന്തം രാജ്യത്തെ ജനങ്ങൾ​ക്ക്​ നേരെ വിഷം ചീറ്റാറുണ്ടെന്നും സ്വാതി കത്തിൽ വിവരിച്ചു.

കങ്കണക്കെതിരെ വ്യാപക പ്രതിഷേധം

രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ അപമാനിച്ച ബോ​ളി​വു​ഡ് താ​രം ക​ങ്ക​ണ റ​ണാ​വ​ത്തി​ന് ന​ൽ​കി​യ പ​ത്മ​ശ്രീ പു​ര​സ്കാ​രം ഉ​ട​ൻ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. യാചിച്ചവർക്ക് മാപ്പ് കി‌‌ട്ടി, പൊരുതിയവർക്ക് സ്വാതന്ത്ര്യവും കിട്ടിയെന്നാണ് സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത സംഭവം പരാമർശിച്ചു കൊണ്ട് കോൺ​ഗ്രസ് ‌ട്വീറ്റ് ചെയ്തത്.

നടിക്ക് ലഭിച്ച പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ദേശീയ മഹിളാ കോൺ​ഗ്രസ് പ്രസിഡന്‍റിന് കത്തയച്ചിരുന്നു. രാജ്യത്തെ ഭരണഘ‌ടനയെയോ നിയമത്തെയോ അനുസരിക്കാത്ത ഒരാൾ പത്മശ്രീ പുരസ്കാരത്തിന് അർഹതയില്ലെന്ന് കത്തിൽ പറയുന്നു.

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മയും കങ്കണക്ക് നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. രാ​ജ്യം പ​ത്മ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​ത്ത​ര​ക്കാ​രു​ടെ മ​നോ​നി​ല പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ വീ​ണ്ടും ഉ​ണ്ടാ​കു​മെ​ന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ ക​ങ്ക​ണ അ​പ​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തെ അ​പ​മാ​നി​ച്ച താ​രം പൊ​തു​സ​മൂ​ഹ​ത്തോ​ട് മാ​പ്പ് പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കങ്കണ റണാവത്തി​ന്‍റെ പരാമർശം തീർത്തും തെറ്റാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പറഞ്ഞു.നടി പറഞ്ഞത്​ പൂർണമായും തെറ്റാണ്​. "രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള കങ്കണ റണാവത്തിന്‍റെ അഭിപ്രായം തീർത്തും തെറ്റാണ്. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് നിഷേധാത്മക പരാമർശം നടത്താൻ ആർക്കും അവകാശമില്ല," പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നടിയെ ഇതു പറയിക്കാൻ ഉണ്ടായ കാരണം എന്തെന്ന്​ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കങ്കണയുടെ വിവാദ പരാമർശത്തിനെതിരെ ആം ആദ്​മി പാർട്ടിയും രംഗത്തെത്തി. കങ്കണയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന്​ ആം ആദ്മി പാർട്ടിയുടെ ദേശിയ എക്സിക്യൂട്ടീവ്​ കമ്മിറ്റിയംഗം പ്രീതി ശർമ മേനോൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana RanautbjpVikram Gokhale
News Summary - actor Vikram Gokhale defends Kangana Ranaut's controversial remarks on indias freedom
Next Story