Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരഹസ്യ ചുവടുമായി ഇളയ...

രഹസ്യ ചുവടുമായി ഇളയ ദളപതി; ഭരണകക്ഷി ആശങ്കയിൽ

text_fields
bookmark_border
actor-Vijay
cancel

ചെ​ന്നൈ: ത​മി​ഴ്​ സൂ​പ്പ​ർ​താ​രം വി​ജ​യ്​​യു​ടെ പു​തി​യ നീ​ക്ക​ത്തി​ൽ അ​ണ്ണാ ഡി.​എം.​കെ-​ബി.​ജെ.​പി കേ​ന്ദ്ര ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ. ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി​ന്​ അ​നു​കൂ​ല നി​ല​പാ​െ​ട​ടു​ക്കാ​ൻ വി​ജ​യ്​ ആ​രാ ​ധ​ക​ർ​ക്ക്​ ര​ഹ​സ്യ​സ​ന്ദേ​ശം കൈ​മാ​റി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​താ​ണ്​ ഭ​ര​ണ​ക​ക്ഷി​ യെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്.

ര​ജ​നി​കാ​ന്ത്​ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള വി​ജ​യ്​​യെ ‘ഇ​ള​യ ദ​ള​പ​തി’​യെ​ന്നാ​ണ്​ ആ​രാ​ധ​ക​ർ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. 10 വ​ർ​ഷം മു​മ്പ്​​ തു​ട​ങ്ങി​യ ‘വി​ജ​യ്​ മ​ക്ക​ൾ ഇ​യ​ക്കം’ എ​ന്ന ഫാ​ൻ​സ്​ അ​സോ​സി​യേ​ഷ​ൻ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണ്. സം​ഘ​ട​ന രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ശേ​ഷം വി​ജ​യ്​ ഡ​ൽ​ഹി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ച്​ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ ഇ​തി​നെ രാ​ഷ്​​ട്രീ​യ​ക​ക്ഷി​യാ​യി മാ​റ്റു​മെ​ന്ന്​ വി​ജ​യ്​ ആ​രാ​ധ​ക​ർ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

പ്ര​മു​ഖ സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ ച​ന്ദ്ര​ശേ​ഖ​റി​​െൻറ മ​ക​നാ​ണ്​ വി​ജ​യ്. ഇൗ​യി​ടെ റി​ലീ​സ്​ ചെ​യ്യ​പ്പെ​ട്ട വി​ജ​യ്​​യു​ടെ മെ​ർ​സ​ൽ, സ​ർ​ക്കാ​ർ എ​ന്നീ സി​നി​മ​ക​ൾ രാ​ഷ്​​ട്രീ​യ​രം​ഗ​ത്ത​ട​ക്കം ച​ർ​ച്ച​ക​ൾ​ക്കു​ വ​ഴി​വെ​ച്ചി​രു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന രം​ഗ​ങ്ങ​ളു​ണ്ടെ​ന്ന​തി​​െൻറ പേ​രി​ൽ ആ​ക്ര​മി​ക്ക​െ​പ്പ​ട്ട ചി​ത്ര​മാ​ണ്​ മെ​ർ​സ​ൽ. ഇ​തി​നു​ശേ​ഷ​മി​റ​ങ്ങി​യ ‘സ​ർ​ക്കാ​റാ’​വ​െ​ട്ട ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​നെ വി​മ​ർ​ശി​ക്കു​ന്ന​തും.

അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യെ അ​പ​ഹ​സി​ക്കു​ന്ന രം​ഗ​ങ്ങ​ളു​ണ്ടെ​ന്ന്​ ആ​രോ​പി​ച്ച്​ അ​ണ്ണാ ഡി.​എം.​കെ പ്ര​വ​ർ​ത്ത​ക​ർ തി​യ​റ്റ​റു​ക​ൾ ആ​ക്ര​മി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. തു​ട​ർ​ന്ന്​ വി​വാ​ദ രം​ഗ​ങ്ങ​ൾ ത​മി​ഴ്​​നാ​ട്ടി​ൽ ഒ​ഴി​വാ​ക്കേ​ണ്ടി​വ​ന്നു. സി​നി​മ​ക​ളു​ടെ റി​ലീ​സ്​ വേ​ള​ക​ളി​ൽ വി​ജ​യ്​ ആ​രാ​ധ​ക​രും അ​ണ്ണാ ഡി.​എം.​കെ, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ പ​ല​യി​ട​ങ്ങ​ളി​ലും ഏ​റ്റു​മു​ട്ട​ലു​മു​ണ്ടാ​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ വ​ന്നതോടെ ഡി.​എം.​കെ- കോ​ൺ​ഗ്ര​സ്​ സ​ഖ്യ​ത്തി​ന്​ അ​നു​കൂ​ല നി​ല​പാടെ​ടു​ക്കാ​ൻ വി​ജ​യ്​ ആ​രാ​ധ​ക​ർ​ക്ക്​ ര​ഹ​സ്യ സ​ന്ദേ​ശം ന​ൽ​കി​യെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor Vijaytamilnadumalayalam newsruling party
News Summary - actor vijay in secret steps; ruling party in tension -india news
Next Story