നടൻ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും
text_fieldsചെന്നൈ: നടനും തമിഴക വെട്രി കഴകം തലവനുമായ വിജയ് നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചേക്കും. പാർട്ടി നേതൃത്വത്തിലുള്ളവർ തന്നെയാണ് ഇത് സംബന്ധിച്ച സൂചനകൾ നൽകിയത്.
മത്സരത്തിനായി തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞതായും നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമായാണ് രണ്ട് മണ്ഡലങ്ങൾ തെരഞ്ഞെടുത്തിട്ടുള്ളതെന്നും നേതാക്കൾ പറയുന്നു. ഗ്രാമീണ മേഖലയിലും നഗരമേഖലയിലും പാർട്ടി മുന്നേറ്റം ലക്ഷ്യമിട്ടാണ് വിജയ് മത്സരിക്കുന്ന മണ്ഡലങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്.
സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനം വിജയ് ആയിരിക്കും എടുക്കുക. എന്നാൽ ചെന്നൈയിലെ വിരുഗമ്പാക്കം, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിലായിരിക്കും വിജയ് മത്സരിക്കുക എന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്. ജനപിന്തുണയുള്ള ടി.വി.കെയും ഭരിക്കുന്ന ഡി.എം.കെയും തമ്മിലാണ് മത്സരമെന്നാണഅ വിജയ് പറയുന്നത്. ത്രികോണ മത്സരമായിരിക്കും ചെന്നൈയിൽ നടക്കുക എന്ന അവകാശ വാദത്തെ തള്ളിക്കൊണ്ടാണ് വിജയുടെ പ്രഖ്യാപനം.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെയെ പരാജയപ്പെടുത്താൻ ശേഷിയുള്ള ഏക പാർട്ടി എന്നതാണ് വിജയുടെ അവകാശ വാദം. ടി.വി.കെ സ്ഥാനാർഥികളാവാൻ ആഗ്രഹിക്കുന്നവർക്കുള്ള അപേക്ഷ ഫോം വിതരണം ആരംഭിച്ചിട്ടുണ്ട്. തിരക്ക് കൂടിയതോടെ അപേക്ഷ ഫോം വിതരണം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളിയാഴ്ച മുതലാണ് അപേക്ഷ ഫോം വിതരണം ആരംഭിച്ചത്. പനയൂരിലെ പാർട്ടി ഓഫീസിലാണ് ഫോം വിതരണം ആരംഭിച്ചത്. ഇതോടെ പ്രവർത്തകർ ഓഫിസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇതോടെ ഇവിടത്തെ സാധാരണ ജീവിതം പോലും താറുമാറായിരുന്നു. ഇതോടെയാണ് അപേക്ഷ ഫോം വിതരണം ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

