Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയ്​​യുടെ വീട്ടിൽ...

വിജയ്​​യുടെ വീട്ടിൽ വീണ്ടും ആദായനികുതി പരിശോധന

text_fields
bookmark_border
വിജയ്​​യുടെ വീട്ടിൽ വീണ്ടും ആദായനികുതി പരിശോധന
cancel

ചെ​ന്നൈ: ത​മി​ഴ്​​ന​ട​ൻ വി​ജ​യ്​​​യു​ടെ വ​സ​തി​യി​ൽ വീ​ണ്ടും ആ​ദാ​യ​നി​കു​തി വ​കു​പ്പി​​െൻറ പ​രി​ശോ​ധ​ന. ചെ​ന്നൈ പ​ന​യൂ​രി​ലെ വീ​ട്ടി​ലും ഒാ​ഫി​സി​ലു​മാ​ണ്​ എ​ട്ടം​ഗ ഉ​ദ്യോ​ഗ​സ്​​ഥ​സം​ഘം റെ​യ്​​ഡ്​ ന​ട​ത്തി​യ ​ത്. ഫെ​ബ്രു​വ​രി അ​ഞ്ചി​ന്​ വി​ജ​യ്​​​യു​ടെ വീ​ട്ടി​ലും അ​നു​ബ​ന്ധ സ്​​ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ന്ന ​െഎ.​ടി റെ​യ്​​ഡി​​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ ഇ​തെ​ന്നും ക​രു​ത​പ്പെ​ടു​ന്നു.


‘ബി​ഗി​ൽ’ സി​നി​മ​യി​ലെ വേ​ത​നം, ഭൂ​സ്വ​ത്തു​ക്ക​ൾ, നി​ക്ഷേ​പം തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​െ​പ്പ​ട്ട്​ വി​ജ​യ്​​​യെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ​െഎ.​ടി അ​ധി​കൃ​ത​ർ ചോ​ദ്യം​ചെ​യ്​​തി​രു​ന്നു.
ബി​ഗി​ൽ സി​നി​മ​യു​ടെ ഫി​നാ​ൻ​ഷ്യ​ർ മ​ധു​ര സ്വ​ദേ​ശി അ​ൻ​പു ചെ​ഴി​യ​ൻ, നി​ർ​മാ​ണ ക​മ്പ​നി​യാ​യ എ.​ജി.​എ​സ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്​​ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന അ​ര​ങ്ങേ​റി. അ​ൻ​പു ചെ​ഴി​യ​​െൻറ വീ​ട്ടി​ൽ​നി​ന്ന്​ 77 കോ​ടി രൂ​പ​യും ഒ​ന്ന​ര കി​ലോ സ്വ​ർ​ണ​വും ക​ണ്ടെ​ടു​ത്തു.

വി​ജ​യ്​​​യു​ടെ പു​തി​യ സി​നി​മ​യാ​യ ‘മാ​സ്​​റ്റ​ർ’ സി​നി​മ​യു​ടെ നി​ർ​മാ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യ ല​ളി​ത്​​കു​മാ​റി​​െൻറ സൈ​ദാ​പേ​ട്ട ശ്രീ​ന​ഗ​ർ കോ​ള​നി വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ദി​വ​സം റെ​യ്​​ഡ്​ ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്ന്​ ല​ഭ്യ​മാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ വി​ജ​യ്​​​യു​ടെ വീ​ട്ടി​ലെ ര​ണ്ടാം​ഘ​ട്ട പ​രി​ശോ​ധ​ന​യെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, വ്യാ​ഴാ​ഴ്​​ച ന​ട​ന്ന​ത്​ പ​രി​ശോ​ധ​ന​യ​ല്ലെ​ന്നും നേ​ര​ത്തേ മു​ദ്ര​വെ​ച്ച്​ പൂ​ട്ടി​യ മു​റി​ക​ളും ലോ​ക്ക​റു​ക​ളും അ​ല​മാ​ര​ക​ളും തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു.

Show Full Article
TAGS:actor Vijay income tax raid 
News Summary - actor vijay-income tax raid-india news
Next Story