Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shatabdi Roy
cancel
Homechevron_rightNewschevron_rightIndiachevron_rightമമതക്ക്​ വീണ്ടും...

മമതക്ക്​ വീണ്ടും തലവേദന; നടിയും എം.പിയുമായ ശതാബ്​ദി റോയ്​ ബി.ജെ.പിയിൽ ചേരുമെന്ന്​ സൂചന

text_fields
bookmark_border

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെ ബംഗാളിൽ തൃണമൂൺ കോൺഗ്രസിൽനിന്ന്​ കൂടുത​ൽ പേർ ബി.ജെ.പിയിലെത്തുമെന്ന്​ സൂചന. തെരഞ്ഞെടുപ്പിന്​ മുമ്പ്​ 50 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിലെത്തുമെന്ന്​ സംസ്​ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ്​ ഘോഷിന്‍റെ അവകാശ വാദത്തിന്​ പിന്നാലെ നടിയും തൃണമൂൽ എം.പിയുമായ ശതാബ്​ദി റോയ്​ ബി.ജെ.പിയിൽ ചേരുമെന്നാണ്​ വിവരം.

ഏഴോളം ബി.ജെ.പി എം.പിമാർ പാർട്ടി വിട്ട്​ തൃണമൂലിലെത്തുമെന്ന്​ മന്ത്രി ജ്യോതിപ്രിയ മാലിക്കും അവകാശവാദം ഉന്നയിച്ചിരുന്നു.

ബിർഭൂമി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ശതാബ്​ദി റോയ്​യുടെ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ പേജിൽ കുറിച്ച വാക്കുകളാണ്​ ഇപ്പോൾ മമത ബാനർജിക്ക്​ തലവേദനയാകുന്നത്​. 'ഞാൻ ഒരു തീരു​മാനം എടുക്കുകയാണെങ്കിൽ, അത് ജനുവരി 16ന്​ രണ്ടുമണിക്ക്​ നിങ്ങളെ അറിയിക്കും' -എന്നായിരുന്നു ഫാൻപേജിലെ കുറിപ്പ്​.

​'ഈ പുതുവർഷം മുതൽ മുഴുവൻ സമയവും നിങ്ങ​ൾക്കൊപ്പം നിന്ന്​ പ്രവർത്തിക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ട്​. 2009 മുതൽ നിങ്ങൾ എന്നെ പിന്തുണക്കുകയും ലോക്​സഭയിലേക്ക്​ അയക്കുകയും ചെയ്​തു. നിങ്ങൾക്ക്​ എ​േന്നാടുള്ള താൽപര്യം ഇനിയുമുണ്ടാകുമെന്ന്​ പ്രതീക്ഷിക്കുന്നു. ഞാൻ ലോക്​സഭ അംഗമാകുന്നതിന്​ മുമ്പുതന്നെ ജനങ്ങൾ വളരെയധികം എന്നെ സ്​​േനഹിച്ചിരുന്നു. എന്‍റെ കടമ നിർവഹിക്കുന്നത്​ ഇനിയും തുടരും. ഞാൻ ഒരു തീരുമാനമെടുക്കുകയാണെങ്കിൽ ജനുവരി 16ന്​ രണ്ടുമണിക്ക്​ നിങ്ങളെ അറിയിക്കും' -ശതാബ്​ദി റോയ്​യുടെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.

2009 മുതൽ ബീർഭൂമി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശതാബ്​ദി റോയ്​ പാർട്ടി വിട്ടാൽ മമതക്ക്​ അത്​ വലിയ തിരിച്ചടിയാകും. അതേസമയം ഫാൻ പേജിലെ കുറിപ്പിന്‍റെ വിശ്വാസ്യത​ എത്രത്തോളമുണ്ടെന്ന്​ വ്യക്തമല്ല.

താൻ മാനസിക ബുദ്ധിമുട്ടിലാണെന്നും മിക്ക പരിപാടികളിലും ക്ഷണിക്കാത്തതിനാൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ സാധിച്ചില്ലെന്നും തന്‍റെ മണ്ഡലത്തിലെ ജനങ്ങൾക്ക്​ അയച്ച സന്ദേശത്തിൽ ശതാബ്​ദി റോയ്​ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പ്​ അടുത്തതോടെ നിരവധി തൃണമൂൽ എം.പിമാരും എം.എൽ.എമാരും പാർട്ടിവിട്ട്​ ബി.ജെ.പിയിലെത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ നേരിട്ടിറങ്ങിയാണ്​ ബംഗാളിലെ ബി.ജെ.പിയുടെ പടയൊരുക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressShatabdi RoyBJP
News Summary - Actor Turned Trinamool MP Hints At Saturday Shock For Mamata Banerjee
Next Story