ഗാന്ധി ചിത്രം സഹിതം റിപ്പബ്ലിക് ദിനത്തിൽ പോസ്റ്റിട്ടു; സ്വര ഭാസ്കറിന്‍റെ എക്സ് അക്കൗണ്ട് റദ്ദാക്കി
text_fieldsമുംബൈ: റിപ്പബ്ലിക് ദിനത്തിൽ ഗാന്ധിജിയുടെ ചിത്രം സഹിതം ആശംസ നേർന്നതിന് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറിന്‍റെ എക്സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ട് റദ്ദാക്കി. പകർപ്പവകാശ ലംഘനം കാരണം പറഞ്ഞ് തന്‍റെ പ്രൊഫൈൽ സ്ഥിരമായി സസ്പെൻഡ് ചെയ്തിരിക്കുകയാണെന്ന് നടി ഇൻസ്റ്റഗ്രാമിൽ അറിയിച്ചു.
നടപടി പരിഹാസ്യവും അംഗീകരിക്കാനാവാത്തതുമാണെന്ന് സ്വര പഞ്ഞു. പുരോഗമനവാദികളുടെ ജനപ്രിയ മുദ്രാവാക്യത്തിനൊപ്പം ഗാന്ധിയുടെ ചിത്രവും മകൾ ദേശീയ പതാക പിടിച്ചുനിൽക്കുന്ന മറ്റൊരു ചിത്രവുമാണ് പോസ്റ്റ് ചെയ്തത്. ഇതിൽ ഇന്ത്യയിലെ ഒരു പകർപ്പവകാശ ലംഘനവുമില്ല. ഈ ട്വീറ്റുകൾ വൻതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് എന്നെ ലക്ഷ്യമിട്ടാണ് -സ്വര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
എക്സിൽ പോസ്റ്റ് ചെയ്തിരുന്ന ചിത്രങ്ങളുടെയും എക്സിൽനിന്ന് ലഭിച്ച അറിയിപ്പിന്‍റെയും സ്ക്രീൻഷോട്ടുകളും സ്വര പങ്കുവെച്ചിട്ടുണ്ട്.
ബി.ജെ.പി സർക്കാറിന്റെ കടുത്ത വിമർശകയായ സ്വര ഭാസ്കർ രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാറുണ്ട്. എൻ.സി.പി (ശരദ് പവാർ) വിഭാഗം) നേതാവ് ഫഹദ് അഹ്മദിനെ വിവാഹം കഴിച്ചതിന്‍റെ പേരിലടക്കം സ്വരക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

