Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിന് റോസാപ്പൂക്കളുമായി ഭാരത് ജോഡോ യാത്രയിൽ നടി സ്വര ഭാസ്കർ

text_fields
bookmark_border
rahul gandhi, Swara bhasker
cancel

ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. വ്യാഴാഴ്ച മധ്യപ്രദേശിലെ ഉജ്ജയ്നിൽ വെച്ചായിരുന്നു സ്വര രാഹുലിനൊപ്പം ചേര്‍ന്നതും യാത്രയില്‍ ഒപ്പം നടന്നതും.

ബുധനാഴ്ച തന്നെ ഇന്‍ഡോറിലെത്തിയ സ്വര ഭാസ്‌കര്‍, ഭാരത് ജോഡോ യാത്രയുടെ 83ാം ദിവസമായ വ്യാഴാഴ്ച രാവിലെയാണ് യാത്രയില്‍ പങ്കെടുത്തത്. രാഹുലിന് റോസാപ്പൂക്കൾ സമ്മാനിച്ച സ്വര എല്ലാവരും യാത്രയിൽ പങ്കാളികളാകണമെന്നും ആവശ്യപ്പെട്ടു.

സ്വര ഭാസ്‌കറും രാഹുല്‍ ഗാന്ധിയും ഒരുമിച്ച് നടന്നുനീങ്ങുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ''ഇന്ന് പ്രശസ്ത നടി സ്വര ഭാസ്‌കര്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സാന്നിധ്യമാണ് ഈ യാത്രയെ വിജയിപ്പിക്കുന്നത്,'' -എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്.

തന്റെ സംഘപരിവാര്‍- ബി.ജെ.പി വിരുദ്ധ നിലപാടുകള്‍ തുറന്ന് പറയാറുള്ള സ്വര ഭാരത് ജോഡോ യാത്ര ആരംഭിച്ച സമയത്ത് തന്നെ രാഹുല്‍ ഗാന്ധിക്കും യാത്രക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിലെ പരാജയവും വ്യക്തിപരമായ ആക്രമണങ്ങളും ട്രോളുകളും നേരിട്ടിട്ടും രാഹുല്‍ ഈ യാത്ര നടത്തുന്നതിനെയായിരുന്നു താരം അഭിനന്ദിച്ചത്.

ഹോളിവുഡ് താരം ജോൺ കുസാക്കും ട്വിറ്ററിൽ ഭാരത് ജോഡോ യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഭാരത് ജോഡോ യാത്ര തുടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Swara bhasker joins rahul gandhi's bharat jodo yatra
Next Story