Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനടൻ സണ്ണി ഡിയോൾ...

നടൻ സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേർന്നു

text_fields
bookmark_border
sunny-deol
cancel

ന്യൂഡൽഹി: ബോളിവുഡ്​ താരം സണ്ണി ഡിയോൾ ബി.ജെ.പിയിൽ ചേർന്നു. പ്രതിരോധ മന്ത്രി നിർമലസീതാരാമൻ, കേന്ദ്രമന്ത്രി പ ിയൂഷ്​ ഗോയൽ എന്നിവരിൽ നിന്ന്​ സണ്ണി ഡിയോൾ ഔദ്യോഗിക അംഗത്വം ​സ്വീകരിച്ചു.

പിതാവ്​ അടൽ ബിഹാരി വാജ്​പേയിയ ുടെ കാലത്താണ്​ ബി.ജെ.പിയിൽ ചേർന്നത്​. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചേരാൻ താൻ ആഗ്രഹിക്കുന്നു. അടുത്ത അഞ്ചു വർഷത്തേക്കും മോദി ഭരണത്തിലെത്തണം- ഡിയോൾ പ്രതികരിച്ചു.

പാർട്ടി അധ്യക്ഷൻ അമിത്​ ഷായുമായി സണ്ണി ഡിയോൾ കൂടിക്കാഴ്​ച നടത്തിയതിന്​ തൊട്ടുപിറകെയാണ്​ ബി.ജെ.പിയിൽ ചേരുന്നുവെന്ന വിവരം താരം പുറത്തുവിട്ടത്​. പഞ്ചാബിലെ ഗുരുദാസ്​പുരിൽ നിന്നും സണ്ണി മത്സരിച്ചേക്കുമെന്നാണ്​ സൂചന.

കഴിഞ്ഞ ആഴ്​ചയാണ്​ സണ്ണി ഡിയോൾ അമിത്​ ഷായുമായി കൂടിക്കാഴ്​ച നടത്തിയത്​. എന്നാൽ ബി.ജെ.പിയിൽ ചേരുമെന്നത്​ ഊഹാപോഹമാണെന്നും അനൗപചാരിക കൂടിക്കാഴ്​ചയാണെന്നുമാണ്​ താരം പ്രതികരിച്ചത്​.

പഞ്ചാബിൽ ശിരോമണി അകാലി ദളുമായി സഖ്യം​ ചേർന്ന ബി.ജെ.പി 13 സീറ്റുകളിൽ മൂ​ന്നെണ്ണത്തിൽ മത്സരിക്കാനും ധാരണയായിരുന്നു. അമൃത്​സർ, ഗുരുദാസ്​പുർ, ഹോഷിയാർപുർ എന്നീ മണ്ഡലങ്ങളിലാണ്​ ബി.ജെ.പി മത്സരിക്കുക.
2017ൽ അന്തരിച്ച നടൻ വിനോദ്​ ഖന്നയുടെ മണ്ഡലമായിരുന്നു ഗ​ുരുദാസ്​പുർ. ഇവിടെ വിനോദ്​ ഖന്നയ​ുടെ ഭാര്യ കവിത ഖന്നയെയോ മകൻ അക്ഷയ്​ ഖന്നയെയോ സ്ഥാനാർഥിയാക്കുമെന്നും സൂചനയുണ്ടായിരുന്നു.

62 കാരനായ സണ്ണി ഡിയോൾ ബി.ജെ.പിയിലേക്ക്​ ചേക്കേറുന്നതോടെ ഗുരുദാസ്​പുരിൽ സ്ഥാനാർഥിയാകുമെന്നാണ്​ റിപ്പോർട്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punjabAmit ShahSunny DeolBJP
News Summary - Actor Sunny Deol To Join BJP - India news
Next Story