വിവാഹാഭ്യർഥന നിരസിച്ചു; സീരിയൽ നടിയെ കുത്തിപരിക്കേൽപ്പിച്ചു
text_fieldsമുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിന് സീരിയൽ നടിയെ കത്തികൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. നടി മാൽവി മൽഹോത്രക്ക് നേരെ തിങ്കളാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. വയറിനും കൈകൾക്കും കുത്തേറ്റ അവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാൽവിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് പൊലീസ് അറിയിച്ചു.
ആഡംബരകാറിലെത്തിയ യോഗേശ്വർകുമാർ മഹിപാൽ സിങ്ങാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്. യോശ്വേർ കുമാർ സിങ്ങിനെ ഒരു വർഷമായി അറിയാമെന്നും സുഹൃത്തുകളായിരുന്നുവെന്നും നടി പൊലീസിന് മൊഴി നൽകി. ഈയടുത്ത് യോഗേശ്വർ വിവാഹഭ്യർഥന നടത്തിയെന്നും തുടർന്ന് ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിച്ചുവെന്നും നടി വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മുംബൈയിലെ കഫേയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നടിയെ ഔഡി കാറിലെത്തിയ യോഗേശ്വർ തടഞ്ഞുനിർത്തി കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

