Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sonu Sood  and Sister
cancel
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബ്​ തെര​. 2022:...

പഞ്ചാബ്​ തെര​. 2022: സോനു സൂദിന്‍റെ സ​േഹാദരിയും മത്സര രംഗത്ത്​

text_fields
bookmark_border

ചണ്ഡീഗഢ്​: 2022ൽ നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ പഞ്ചാബ്​ രാഷ്​ട്രീയത്തിൽ സസ്​പെൻസ്​​. ബോളിവുഡ്​ താരം സോനു സൂദിന്‍റെ സഹോദരി മാളവിക സൂദ്​ മത്സരത്തിനിറങ്ങും. ചണ്ഡീഗഢിൽനിന്ന്​ 170 കിലോമീറ്റർ അകലെയുള്ള മോഗയിൽനിന്നാണ്​ ജനവിധി തേടുകയെന്നാണ്​ വിവരം. മോഗയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സോനു സൂദ്​ അറിയിച്ചതാണ്​ ഇക്കാര്യം.

കോവിഡ്​ മഹാമാരിക്കാലത്തും ലോക്​ഡൗണിലും സോനു സൂദ്​ നടത്തിയ പ്രവർത്തനങ്ങൾക്ക്​ വൻ പ്രശംസ നേടിയിരുന്നു. അടുത്തിടെ പഞ്ചാബ്​ മുഖ്യമന്ത്രി ചരൻജീത്​ സിങ്​ ചന്നിയുമായി നടത്തിയ സോനുവിന്‍റെ കൂടിക്കാഴ്ചയും ചർച്ചയായിരുന്നു. എന്നാൽ, ഏത്​ പാർട്ടിയുടെ ഭാഗമായാണ്​ മത്സര രംഗത്തിറങ്ങുകയെന്ന കാര്യം വ്യക്തമല്ല.

നേരത്തേ വാക്​സിനേഷൻ അംബാസിഡറായി പ്രഖ്യാപിക്കാൻ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്​ സോനുവിനെ ചണ്ഡീഗഢിലേക്ക്​ വിളിപ്പിച്ചിരുന്നു. ഈ സമയത്ത്​ സഹോദരി മാളവികയെ അമരീന്ദറിന്​ പരിചയപ്പെടുത്തി നൽകിയിരുന്നു. ഈ സമയത്താണ്​ മാളവിക രാഷ്​ട്രീയത്തിലേക്ക്​ ഇറങ്ങുമെന്ന അഭ്യൂഹം ആദ്യം പരന്നത്​.

നേരത്തേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളുമായും സോനു സൂദ്​ കൂടിക്കാഴ്ച നടത്തിയിരുന്നു. ​സ്​കൂൾ വിദ്യാർഥികൾക്കായി ആരംഭിച്ച പദ്ധതിയിൽ ബ്രാൻഡ്​ അംബാസിഡറായി സോനുവിനെ തെരഞ്ഞെടുക്കുകയും ചെയ്​തിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയെ തുടർന്ന്​ സോനു എ.എ.പിയിൽ ചേരുമെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ഇരുവരും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്​ട്രീയ ചർച്ചകളുണ്ടായിരുന്നില്ലെന്നായിരുന്നു സോനു പിന്നീട്​ നടത്തിയ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonu SoodPunjab election 2022Malvika Sood
News Summary - Actor Sonu Soods Sister To Contest Punjab Elections
Next Story