Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ നിയമത്തിനെതിരായ...

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: ടി.എം കൃഷ്​ണക്കും സിദ്ധാർഥക്കും എതിരെ എഫ്​.ഐ.ആർ

text_fields
bookmark_border
siddarth
cancel

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന്​ സംഗീതജ്ഞൻ ടി.എം കൃഷ്​ണ, നടൻ സിദ്ധാർഥ എന്നിവർക് കെതിരെ പൊലീസ്​ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തു. പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്​ 600 പേർക്കെതിരെയാണ്​ കേസെടുത്തിരിക്കുന്നത്​. എം.പിയായ തോൾ തിരുമാവളനും അറസ്​റ്റിലായിട്ടുണ്ട്​​.

നിയമവിരുദ്ധമായി സംഘം ചേരൽ, പ്രക്ഷോഭം സംഘടിപ്പിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ്​ കേസെടുത്തിരിക്കുന്നത്​. ചെന്നൈയിൽ വ്യാഴാഴ്​ച നടത്തിയ പ്രക്ഷോഭങ്ങളുടെ പേരിലാണ്​ നടപടി​.

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ മുൻനിരയിൽ സിദ്ധാർഥുണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയും സിദ്ധാർഥ്​ പ്രതിഷേധം ഉയർത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestANTI CAA Protest
News Summary - Actor Siddharth, musician TM Krishna-india news
Next Story