മതവികാരം വ്രണപ്പെടുത്തി: ശ്വേത തിവാരിക്കെതിരെ കേസെടുത്ത് പൊലീസ്
text_fieldsദൈവത്തെക്കുറിച്ച് നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ടെലിവിഷൻ നടി ശ്വേത തിവാരിക്കെതിരെ കേസെടുത്ത് ഭോപ്പാൽ പൊലീസ്. നടിയുടെ പരാമർശത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് കൈമാറണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
രോഹിത് റോയ്, ദിഗംഗന സൂര്യവംശി, സൗരഭ് രാജ് ജെയിൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഷോ സ്റ്റോപ്പർ എന്ന വെബ് സീരീസിന്റെ പ്രമോഷനിടെയാണ് നടിയുടെ വിവാദ പരാമർശം. അടിവസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ ദൈവത്തെ പരാമർശിക്കുന്ന നടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
മഹാഭാരതം എന്ന ജനപ്രിയ ടി.വി പരമ്പരയിൽ ഭഗവാൻ കൃഷ്ണന്റെ വേഷം ചെയ്ത സൗരഭ് ജെയിൻ വരാനിരിക്കുന്ന പരമ്പരയിൽ 'ബ്രാ ഫിറ്റർ' ആയി അഭിനയിക്കുമെന്ന് നടി വാർത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. നടി തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പ്രദേശവാസിയായ സോനു പ്രജാപതി എന്ന യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശ്വേത തിവാരിക്കെതിരെ ഐ.പി.സി സെക്ഷൻ 295എ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി ശ്യാംല ഹിൽസ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

