Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമയക്കുമരുന്ന്​ കേസ്​:...

മയക്കുമരുന്ന്​ കേസ്​: രാകുൽ പ്രീതിന്​ സമൻസ്; നിഷേധിച്ച്​ താരം​

text_fields
bookmark_border
മയക്കുമരുന്ന്​ കേസ്​: രാകുൽ പ്രീതിന്​ സമൻസ്; നിഷേധിച്ച്​ താരം​
cancel

മുംബൈ: നടൻ സുശാന്ത്​ സിങ്​ രജ്​പുത്തി​െൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ നടി രാകുൽ പ്രീതിന്​ നാർകോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ സമൻസ്​ അയച്ചു. ചോദ്യം ചെയ്യലിന്​ ഹാജരാകാൻ നോട്ടീസ്​ അയച്ചതിൽ നടിയോ അവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന്​ എൻ.സി.ബി സംഘം അറിയിച്ചു. നടി കൂടുതൽ സമയം തേടുന്നതായും റിപ്പോർട്ടുണ്ട്​.

അതേസമയം, എൻ.സി.ബി ചോദ്യം ചെയ്യലിന്​ വിളിപ്പിച്ചെന്ന വാർത്ത താരത്തി​െൻറ അഭിഭാഷക സംഘം തള്ളി. രാകുൽ പ്രീതി​െൻറ മുംബൈയിലെയോ ഹൈദരാബാദിലെയോ വിലാസത്തിൽ സമൻസ്​ ലഭിച്ചിട്ടില്ലെന്ന്​ നടിയുടെ അഭിഭാഷകൻ അറിയിച്ചു.

ബോളിവുഡ്​ താരങ്ങളായ ദീപിക പദുകോൺ, സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവർക്കൊപ്പം രാകുൽ പ്രീതിനെയും എൻ.സി.ബി സംഘം ചോദ്യം ചെയ്യുമെന്നാണ്​ റിപ്പോർട്ട്​. കേസിൽ അറസ്​റ്റിലായ റിയ ചക്രബർത്തി രാകുൽ പ്രീതും സാറ അലി ഖാനും മയക്കുമരുന്ന്​ സിൻഡിക്കേറ്റിലെ പ്രധാന അംഗങ്ങളാണെന്ന്​ മൊഴി നൽകിയിരുന്നു. ഇതെ തുടർന്നാണ്​ എൻ.സി.ബി ബോളിവുഡ്​ താരങ്ങളിലേക്ക്​ അന്വേഷണം നീട്ടിയത്​.

Show Full Article
TAGS:Drug case Drug Probe Sushant Singh Rajput Rakul Preet Singh 
Next Story