Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൂനം പാണ്ഡെ നൽകിയ...

പൂനം പാണ്ഡെ നൽകിയ ലൈംഗിക പീഡന കേസിൽ ഭർത്താവിന്​ ജാമ്യം

text_fields
bookmark_border
പൂനം പാണ്ഡെ നൽകിയ ലൈംഗിക പീഡന കേസിൽ ഭർത്താവിന്​ ജാമ്യം
cancel

പനാജി: പൂനം പാണ്ഡെ നൽകിയ ലൈംഗിക പീഡന കേസിൽ ഭർത്താവ്​ സാം ബോംബെക്ക്​ ജാമ്യം. ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ്​ പൂനം ഭർത്താവിനെതിരെ പരാതി നൽകിയത്​. തുടർന്ന്​ ഇയാളെ ഗോവ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

ഷാനൂർ ഓഡിയിലെ ഫസ്​റ്റ്​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റാണ്​ നടിയുടെ ഭർത്താവിന്​ ജാമ്യം അനുവദിച്ചത്​. 20,000 രൂപ സാമിനോട്​ ജാമ്യത്തുകയായി കെട്ടിവെക്കാനും നിർദേശിച്ചിട്ടുണ്ട്​.

ഭർത്താവ്​ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ്​ തിങ്കളാഴ്​ച നൽകിയ പരാതിയിൽ പൂനം ചൂണ്ടിക്കാട്ടിയിരുന്നത്​. ദക്ഷിണ ഗോവയിലെ കാനകോന ഗ്രാമത്തിലാണ്​ കേസിനാസ്​പദമായ സംഭവമുണ്ടായത്​. അടുത്ത നാല്​ ദിവസം ​പൊലീസ്​ സ്​റ്റേഷനിലെത്തി റിപ്പോർട്ട്​ ചെയ്യാൻ സാമിനോട്​ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. പൂനം പാ​ണ്ഡെയുടെ മെഡിക്കൽ ടെസ്​റ്റുകൾ നടത്താനും കോടതി നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bollywood actressassault casePoonam Pandey
News Summary - Actor Poonam Pandey's Husband Gets Bail In Assault Case She Had Filed
Next Story