
കനത്ത പ്രതിഷേധത്തിനിെട കങ്കണ മുംബൈയിൽ; വസതിയിൽ കനത്ത സുരക്ഷ
text_fieldsമുംബൈ: പ്രതിഷേധങ്ങൾക്കിടെ ബോളിവുഡ് താരം കങ്കണ റണവാത്ത് മുംബൈയിലെ വസതിയിൽ എത്തി. വസതിക്ക് പുറത്ത് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഹിമാചൽ പ്രദേശിൽനിന്നാണ് നടി മുംബൈ വിമാനത്താവളത്തിലെത്തയത്.
കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുമായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തിൽ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. വിമാനത്താവളത്തിലെത്തിയ കങ്കണയെ പ്രത്യേക ഗേറ്റിലൂടെ വാഹനത്തിൽ പുറത്തെത്തിക്കുകയായിരുന്നു. സഹോദരി രംഗോലി ചന്ദേലും സി.ആർ.പി.എഫ് ജവാൻമാരും കങ്കണയെ അനുഗമിച്ചു.
കങ്കണയുടെ മുംബൈയിലെ ഓഫിസ് കെട്ടിടം പൊളിക്കുന്നത് ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. കങ്കണയുടെ പരാതിയിൽ വിശദീകരണം നൽകാനും മുംബൈ കോർപറേഷനോട് കോടതി ആവശ്യെപ്പട്ടിട്ടുണ്ട്. ഓഫിസ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടി ബ്രിഹാൻ മുംബൈ കോർപറേഷൻ പൊളിക്കൽ നടപടി സ്വീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് നടി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.