Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right200 കോടിയുടെ കള്ളപ്പണം...

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം

text_fields
bookmark_border
200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടി ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം
cancel

ന്യൂഡൽഹി: ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം. രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് സുകേഷ് ചന്ദ്രശേഖർ ഉൾപ്പടെ പ്രതിയായ 200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അവർക്ക് ജാമ്യം ലഭിച്ചത്.

നവംബർ 11ന് അവരുടെ ഹരജി കോടതി പരിഗണിച്ചുവെങ്കിലും അന്തിമ ഉത്തരവ് പുറത്ത് വന്നിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച വരെ അവർക്ക് ഇടക്കാല സംരക്ഷണം നൽകിയിരുന്നു. ഇന്ന് ജാക്വലി​ന്റേയും ഇ.ഡിയുടെയും വാദങ്ങൾ പരിഗണിച്ചാണ് അവർക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യഹരജി പരിഗണിക്കുന്നതി​നിടെ ജാക്വലിനെ എന്താണ് ഇതുവരെയായിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കോടതി ചോദിച്ചിരുന്നു. അന്വേഷണത്തി​നിടെ നടിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന ഇ.ഡിയുടെ നിലപാടിലാണ് കോടതി വിശദീകരണം ചോദ്യം ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacqueline Fernandez
News Summary - Actor Jacqueline Fernandez gets bail in ₹200-crore money laundering case
Next Story