നടിയുടെ വീട്ടിൽ അതിക്രമിച്ച് കടന്ന് ലൈംഗികമായി പീഡിപ്പിച്ച് സ്വർണവും പണവും കവർന്നു
text_fieldsചെന്നൈ: വീട്ടില്‍ അതിക്രമിച്ച കയറി സ്വര്‍ണവും പണവും കൊള്ളയടിക്കുകയും നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍(21), രാമപുരം സ്വദേശി കണ്ണദാസന്‍(37) എന്നിവരാണ് അറസ്റ്റിലായത്.
വല്‍സരവാക്കത്ത് തനിച്ച് താമസിക്കുന്ന 38 കാരിയായ നടിയുടെ വീട്ടിലേക്ക് വനിതാ ദിനത്തില്‍ അക്രമികൾ അതിക്രമിച്ച് കയറുകയായിരുന്നു. രാത്രി പത്തരയോടെയാണ് സംഭവം. ഇവര്‍ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50000 രൂപയും ഒന്നരപ്പവന്റെ സ്വര്‍ണമാലയും കവരുകയും നടിയെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തില്‍ നടി പൊലീസില്‍ പരാതി നല്‍കി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഫോണും സ്വര്‍ണവും ഇരുചക്രവാഹനങ്ങളും പിടിച്ചെടുത്തു. ഇവര്‍ക്കെതിരെ അഞ്ച് വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
എന്നാൽ, നടിയെ ഭീഷണിപ്പെടുത്തി പ്രതികൾ അശ്ലീല ദൃശ്യങ്ങൾ പകർത്തിയതായും എന്നാൽ പൊലീസ് ഇക്കാര്യം എഫ്.ഐ.ആറിൽ ചേർത്തില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

