Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.വി സീരിയലിൽ ഹെൽമറ്റില്ലാ യാത്ര; നടിക്ക് 500 രൂപ പിഴയിട്ട് പൊലീസ്

text_fields
bookmark_border
fine
cancel

മംഗളൂരു: ഹെൽമറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്രക്കാരി സഞ്ചരിക്കുന്ന രംഗം അഭിനയിച്ച ടി.വി സീരിയൽ നടിക്ക് 500 രൂപ പിഴ. ബംഗളൂരു രാജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നന്ദിനി ലേഔട്ടിൽ വെള്ളിയാഴ്ച ചിത്രീകരിച്ചതാണ് രംഗം. ഇത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ ജയപ്രകാശ് എക്കൂർ നൽകിയ പരാതിയിലാണ് നടപടി.

പരാതി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ ട്രാഫിക് പൊലീസിന് കൈമാറി. ഇതേത്തുടർന്ന് ട്രാഫിക് നിയമം ലംഘിച്ചതിന് രാജാജി നഗർ പൊലീസ് നടിക്കും ഇരുചക്ര വാഹന ഉടമക്കും പിഴ ചുമത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor fined for riding two-wheeler without wearing helmet in TV serial
Next Story