Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പവാറിനെ അധിക്ഷേപിച്ച് പോസ്റ്റ്: നടി കേതകി ചിതലെ റിമാൻഡിൽ

text_fields
bookmark_border
പവാറിനെ അധിക്ഷേപിച്ച് പോസ്റ്റ്: നടി കേതകി ചിതലെ റിമാൻഡിൽ
cancel
Listen to this Article

താണെ: എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ മോശമായി ചിത്രീകരിക്കുന്ന വരികൾ ഫേസ്ബുക്കിൽ പങ്കുവെച്ച മറാത്തി നടി കേതകി ചിതലെയെ കോടതി മേയ് 18 വരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

പുണെ സൈബർ പൊലീസും കേസെടുത്തിട്ടുണ്ട്. താണെ പൊലീസ് റിമാൻഡ് കാലാവധി കഴിയുന്നതോടെ ചിതലെയുടെ കസ്റ്റഡി ആവശ്യപ്പെടുമെന്ന് പുണെ പൊലീസ് വ്യക്തമാക്കി.

17ാം നൂറ്റാണ്ടിലെ കവി തുക്കാറാമിനെതിരെ പരാമർശം നടത്തിയതായും ഇവ​ർക്കെതിരെ പരാതിയുണ്ട്. പവാറിനെ അധിക്ഷേപിക്കും വിധമുള്ള പോസ്റ്റ് പങ്കുവെച്ചതിന് ഒരു ഫാർമസി വിദ്യാർഥിയും അറസ്റ്റിലായിട്ടുണ്ട്.

'നരകം കാത്തിരിക്കുന്നു', 'നിങ്ങൾ ബ്രാഹ്മണരെ വെറുക്കുന്നു' തുടങ്ങി കവിതപോലെ എഴുതിയ വാചകങ്ങളാണ് പവാറിനെ ലക്ഷ്യമിട്ട് ഇവർ പങ്കുവെച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Arrested For 'Derogatory Post' Against Sharad Pawar
Next Story