യു.എ.പി.എ പിൻവലിക്കണം –മനുഷ്യാവകാശ പ്രവർത്തകർ
text_fieldsന്യൂഡൽഹി: നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമായ യു.എ.പി.എ നിരുപാധികം പിൻവലിക്കുകയും ദുരുപയോഗിക്കപ്പെടുന്ന ഇൗ നിയമപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും റദ്ദാക്കുകയും ചെയ്യണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ.
സത്യസന്ധമായി സാമൂഹിക പ്രവർത്തനം നടത്തിവരുന്ന അഞ്ചു പ്രമുഖരെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര പൊലീസിലെ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുകയും കേസ് ഉപാധികളില്ലാതെ പിൻവലിക്കുകയും വേണം. റെയ്ഡിനിടയിൽ പിടിച്ചെടുത്ത ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങി എല്ലാ സാമഗ്രികളും തിരിച്ചുകൊടുക്കണം. എഴുത്തുകാരി അരുന്ധതി റോയ്, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സാമൂഹിക പ്രവർത്തക അരുണ റോയ് എന്നിവർ നടത്തിയ വാർത്തസമ്മേളനത്തിൽ ഇൗ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കി. പിന്നീട് മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.
പീപ്ൾസ് യൂനിയൻ ഒാഫ് സിവിൽ ലിബർട്ടിസ്, പീപ്ൾസ് യൂനിയൻ ഫോർ െഡമോക്രാറ്റിക് റൈറ്റ്സ്, ഇന്ത്യൻ അസോസിയേഷൻ ഒാഫ് പ്രോഗ്രസിവ് ലോയേഴ്സ്, മസ്ദൂർ കിസാൻ ശക്തി സംഘടൻ, ഭരണകൂട ഭീകരതക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരായ വനിത കൂട്ടായ്മ ഡബ്ല്യു.എസ്.എസ്, സഫായ് കർമചാരി ആന്ദോളൻ തുടങ്ങി നിരവധി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
