Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊറോണ സംശയം: സുനിത കൃഷ്​ണൻ നിരീക്ഷണത്തിൽ

text_fields
bookmark_border
  • ഞായറാഴ്​ചയാണ്​ അവർ ബാ​ങ്കോക്കിൽ നിന്ന്​ തിരിച്ചെത്തിയത്​
കൊറോണ സംശയം: സുനിത കൃഷ്​ണൻ നിരീക്ഷണത്തിൽ
cancel

ഹൈദരബാദ്​: കൊറോണ വൈറസ്​ ബാധിച്ചുവെന്ന സംശയത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക സുനിത കൃഷ്​ണൻ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഞായറാഴ്​ച വൈകുന്നേരം ബാ​ങ്കോക്കിൽ നിന്ന്​ തിരിച്ചെത്തിയ സുനിത കൃഷ്​ണൻ നേരിയ പനിയും ചുമയും ഉള്ളതിനാൽ സ്വയം ആശുപത്രിയിലെത്തുകയായിരുന്നു.

അതേസമയം, ​െകാറോണ വൈറസിനെതിരെ വേണ്ടത്ര ജാഗ്രത ഗാന്ധി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന വിമർശവുമായി അവർ ട്വീറ്റ്​ ചെയ്​തു. ആശുപത്രിയിലെത്തിയ സുനിതയെ രണ്ട്​ മണിക്കൂറോളം കഴിഞ്ഞ്​ മാത്രമാണ്​ പരിശോധിച്ചത്​. വീണ്ടും ഒരു മണിക്കൂർ കഴിഞ്ഞാണ്​ ലാബ്​ പരിശോധനക്കായി സാമ്പിൾ ശേഖരിച്ചതെന്നും അവർ പറഞ്ഞു.
പരിശോധനക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും ഫലം നാളെ ലഭിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Activist Sunitha Krishnan admitted to isolation ward with suspected coronavirus
Next Story