Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറിനെ...

സർക്കാറിനെ അട്ടിമറിക്കാൻ സ്റ്റാന്‍ സ്വാമിയും മാവോയിസ്റ്റുകളും ഗൂഢാലോചന നടത്തിയെന്ന്​ എൻ.ഐ.എ കോടതി

text_fields
bookmark_border
stan swamy
cancel

മുംബൈ: സർക്കാറിനെ അട്ടിമറിക്കാനും രാജ്യത്ത് ​അശാന്തി സൃഷ്​ടിക്കാനും മാവോവാദികളുമായി ചേർന്ന് സാമൂഹിക പ്രവര്‍ത്തകന്‍​ സ്റ്റാൻ സ്വാമി ഗൂഢാലോചന നടത്തിയതായി മുംബൈ പ്രത്യേക എൻ.ഐ.എ കോടതി.

എല്‍ഗാര്‍ പരിഷത് മാവോയിസ്റ്റ്​ കേസില്‍ അറസ്റ്റിലായ 83കാരനായ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയ എന്‍.ഐ.എ കോടതിയുടെ വിധിപ്പകർപ്പിലാണ്​ ഈ നിരീക്ഷണമുള്ളത്​.

സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയ പ്രത്യേക ജഡ്ജി ഡി.ഇ. കോത്താലിക്കറിന്‍റെ വിധിപ്പകര്‍പ്പിലാണ്​ നിരോധിത മാവോയിസ്റ്റ് സംഘടനയുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാനും രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്​ടിക്കാനും സ്റ്റാന്‍ സ്വാമി ഗൂഢാലോചന നടത്തിയെന്ന പരാമർശമുള്ളത്​​.

നിരോധിത മാവോയിസ്റ്റ് സംഘടനയിലെ അംഗമാണ് സ്റ്റാന്‍ സ്വാമിയെന്ന്​ കരുതുന്നതായി വിധിപ്പകർപ്പിൽ എൻ.ഐ.എ കോടതി പറയുന്നു. കേസിലെ മറ്റൊരു പ്രതിയുമായി സ്റ്റാന്‍ സ്വാമി 140 തവണ ഇ-മെയില്‍ വഴി ബന്ധപ്പെട്ടതാണ്​ തെളിവായി കാണിക്ക​ുന്നത്​.

സഖാക്കള്‍ എന്നാണ്​ ഇവർ പരസ്​പരം അഭിസംബോധന ചെയ്തത്​. സഖാവ് മോഹൻ എന്നയാളിൽ നിന്ന്​ സ്റ്റാന്‍ സ്വാമി എട്ട് ലക്ഷം രൂപ വാങ്ങിയതിന്​ തെളിവുണ്ടെന്നും കോടതി പറഞ്ഞു.

ക്രിസ്ത്യന്‍ വൈദികനും ആദിവാസി അവകാശ പ്രവർത്തകനുമായ സ്റ്റാന്‍ സ്വാമി 2020 ഒക്ടോബറില്‍ ഝാർഖണ്ഡിലെ റാഞ്ചിയില്‍ നിന്നാണ് അറസ്റ്റിലായത്​. ആറുമാസമായി നവി മുംബൈയിലെ തലോജ ജയിലിലാണ് അ​േദ്ദഹം.

ത​‍െൻറ എ​ഴു​ത്തും ആ​ദി​വാ​സി​ക​ളു​ടെ അ​വ​കാ​ശ​ത്തി​നാ​യു​ള്ള പ്ര​വൃ​ത്തി​യും കാ​ര​ണം പ്ര​തി​യാ​ക്കി​യ​താ​ണെ​ന്ന്​ ആ​രോ​പി​ച്ചും പാ​ർ​കി​ൻ​സ​ൻ​സ്​ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യായിരുന്നു സ്​​റ്റാ​ൻ സ്വാ​മി ജാ​മ്യാ​പേ​ക്ഷ നൽകിയത്​.

സം​ഘ​ർ​ഷ​ത്തി​ന്​ കാ​ര​ണ​മാ​യ​താ​യി പ​റ​യു​ന്ന ഏ​ൽ​ഗാ​ർ പ​രി​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്നും സി.​പി.െ​എ (മാ​വോ​വാ​ദി) അം​ഗ​മ​ല്ലെ​ന്നും എ​ൻ.െ​എ.​എ ന​ൽ​കി​യ തെ​ളി​വു​ക​ൾ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ല്ല​ത്ത ത​‍െൻറ ലാ​പ്​​ടോ​പി​ൽ തി​രു​കി​ക്ക​യ​റ്റി​യ​താ​ണെ​ന്നും സ്വാ​മി കോ​ട​തി​യി​ൽ പ​റ​ഞ്ഞു. സ്വാ​മി​ക്ക്​ മ​വോ​വാ​ദി ബ​ന്ധ​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​മു​ണ്ടെ​ന്നും സ​ഹ പ്ര​തി​ക​ളു​മാ​യി ന​ട​ത്തി​യ നൂ​റി​ലേ​റെ ഇ-​മെ​യി​ലു​ക​ൾ ക​ണ്ടെ​ത്തി​യ​താ​യും എ​ൻ.െ​എ.​എ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

നേ​ര​ത്തെ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക​ട​ക്കം ജാ​മ്യം ന​ൽ​കാ​ൻ സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച​പ്പോ​ഴും സ്​​റ്റാ​ൻ സ്വാ​മി ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. അ​തും ത​ള്ളു​ക​യാ​ണു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistnia courtElgar Parishad caseStan Swamy
News Summary - Activist Stan Swamy Conspired With Maoists To Overthrow Government special NIA Court
Next Story