Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമറാത്ത സംവരണം; മനോജ്...

മറാത്ത സംവരണം; മനോജ് ജാരൻഗെ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു

text_fields
bookmark_border
Manoj Jarange
cancel
camera_alt

മനോജ് ജാരൻഗെ

മുംബൈ: ഒ.ബി.സിയിൽ ഉൾപ്പെടുത്തി മറാത്തികൾക്ക് സംവരണം ആവശ്യപ്പെട്ട് മനോജ് ജാരൻഗെ പാട്ടീൽ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കഴിഞ്ഞ 16 മാസത്തിനിടെയിലുള്ള ഏഴാമത്തെ നിരാഹാര സമരമാണിത്.

സംവരണം ആവശ്യപ്പെടുന്നതിനൊപ്പം സർപഞ്ച് സന്തോഷ് ദേശ്മുഖിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും മനോജ് ജാരൻഗെ ആവശ്യപ്പെട്ടിട്ടുണ്ട്. മറാത്ത സമുദായത്തിന് സംവരണം നൽകുന്ന കരട് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

"മഹായുതി സഖ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മറാത്ത സമുദായം പിന്തുണച്ചിരുന്നു, സർക്കാർ വാഗ്ദാനങ്ങൾ പാലിക്കേണ്ട സമയമാണിത്," -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മറാത്ത സമുദായത്തിന്‍റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജൽന ജില്ലയിലെ അന്തർവാലി സാരതി ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ മനോജ് ജാരൻഗെ പറഞ്ഞു.

2024 ഫെബ്രുവരിയിൽ, മഹാരാഷ്ട്ര നിയമസഭ ഏകകണ്‌ഠമായി മറാത്തികൾക്ക് വിദ്യാഭ്യാസത്തിലും സർക്കാർ ജോലിയിലും 10 ശതമാനം സംവരണം നൽകുന്ന ബിൽ പാസാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maratha QuotaManoj Jarange
News Summary - Activist Manoj Jarange launches seventh hunger strike demanding Maratha OBC quota
Next Story