Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയെ വിമർശിച്ചതിന്​...

മോദിയെ വിമർശിച്ചതിന്​ വിദ്യാർഥിനിക്ക്​ വധഭീഷണി

text_fields
bookmark_border
മോദിയെ വിമർശിച്ചതിന്​ വിദ്യാർഥിനിക്ക്​ വധഭീഷണി
cancel

ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന്​ അസമിൽ വിദ്യാർഥിനിക്ക്​ വധഭീഷണി. സർക്കാരിനെ വിമർശിച്ചാൽ കൊല്ലുമെന്ന്​ അജ്​ഞാതർ​ വിളിച്ച്​ ഭീഷണിപ്പെടുത്തിയതായാണ്​ ആക്ടിവിസ്റ്റും അസം ന്യൂനപക്ഷ വിദ്യാർഥി യൂനിയ​ൻ (ആംസു) സെക്രട്ടറിയുമായ ഹസീന അഹമ്മദിൻെറ പരാതി. ഇവരുടെ പരാതിയിൽ നൽബാരി ജില്ലയിലെ മുകൽമുവ ദൗലാഷൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. 

പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനത്തെ വിമർശിച്ച്​ ഹസീന ഫേസ്ബുക്കിൽ ​കുറിപ്പെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ്​ രണ്ട് പേർ വിളിച്ചത്​. വിമർശനം തുടർന്നാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടുമെന്നാണ്​ ഭീഷണി. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ 2017ൽ കൊല്ലപ്പെട്ട ലഫിക്കുൽ ഇസ്‌ലാമിൻെറ അവസ്​ഥ നേരിടേണ്ടിവരുമെന്നാണ്​ ഒരാൾ പറഞ്ഞത്​. ബോഡോലാന്റ് ന്യൂനപക്ഷ വിദ്യാർഥി യൂനിയൻ (എബിഎംഎസ്‌യു) പ്രസിഡൻറായിരുന്ന ലഫിക്കുൽ ഇസ്​ലാമിനെ 2017ഓഗസ്റ്റ് 1 ന്  അസമിലെ കൊക്രാജറിൽ അജ്​ഞാതർ വെടിവച്ചുകൊന്നിരുന്നു. മൂന്ന് വർഷം പിന്നിട്ടിട്ടും സംഭവത്തിൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല. ഹസീനയുടെ പരാതിയിൽ ഐ.പി.സി 294, 506 വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ്​ പറഞ്ഞു.   

ദൗലാഷൽ പൊലീസ് ഔട്ട് പോസ്റ്റിൽ പരാതി നൽകി പുറത്തുവരുന്ന ഹസീന അഹമ്മദും സഹപ്രവർത്തകൻ മൊഹിദുൽ ഇസ്​ലാമും
 

നിയമ ബിരുദധാരിയായ ഹസീന പൗരത്വപ്രക്ഷോഭത്തിലും പരിസ്ഥിതി, സ്ത്രീ ശാക്തീകരണ മേഖലയിലും സജീവമാണ്​. ഭീഷണി ലഭിക്കുന്നത് ഇതാദ്യമല്ലെന്നും അത്തരം ഭീഷണികളെ ഭയപ്പെടാത്തതിനാൽ സാമൂഹിക പ്രവർത്തനം തുടരുമെന്നും ഹസീന ‘ദി വയറി’ന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഭീഷണിപ്പെടുത്തിയ രണ്ടുപേരും അസമീസ് ഭാഷയിലാണ്​ സംസാരിച്ചത്​. വിവരം പുറത്തറിഞ്ഞതോടെ സംഖ്യലഘു സംഗ്രം പരിഷത്ത്, ടീ ട്രൈബ്, നാരി ശക്തി തുടങ്ങി  നിരവധി സംഘടനകളും ബുദ്ധിജീവികളും ത​നിക്ക്​ പിന്തുണ അറിയിച്ചതായി ഹസീന പറഞ്ഞു. 

 

 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assamCitizenship Amendment Act
News Summary - Activist Death Threat for Criticising Modi 
Next Story