Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Activist Akhil Gogoi
cancel
Homechevron_rightNewschevron_rightIndiachevron_rightജയം മാത്രമല്ല, ജയിൽ...

ജയം മാത്രമല്ല, ജയിൽ മോചനവും ലക്ഷ്യം; അഖിൽ ഗൊഗോയ്​ക്ക്​ വേണ്ടി പ്രചാരണ രംഗത്ത്​ സജീവമായി വൃദ്ധമാതാവ്​

text_fields
bookmark_border

ശിവസാഗർ: 84ാം വയസിലും അസുഖങ്ങൾ വകവെക്കാതെ മകനുവേണ്ടി തെരഞ്ഞെടുപ്പ്​ പ്രചാരണ തിരക്കിലാണ്​ പ്രിയദ ഗൊഗോയ്​. പൗരത്വ പ്രക്ഷാഭവുമായി ബന്ധ​െപ്പട്ട്​ ജയിലിൽ കഴിയുന്ന ​അഖിൽ ഗൊഗോയ്​യുടെ അസാന്നിധ്യത്തിൽ മണ്ഡലം മുഴുവൻ ഒാടിനടക്കാനുള്ള ശ്രമത്തിലാണ്​ അവർ. മകനെ ജയിലിൽനിന്ന്​ മോചിപ്പിക്കാനും തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാനും അസമിലെ ശിവസാഗർ മണ്ഡലത്തിൽ 10 ദിവസത്തെ പ്രചാരണ പരിപാടികൾക്ക്​ നേതൃത്വം നൽകുന്ന തിരക്കിലാണ്​ വൃദ്ധമാതാവ്​. സാമൂഹിക പ്രവർത്തകരായ മേധ പട്​കറും സന്ദീപ്​ പാണ്ഡെയും അവർക്കൊപ്പം പ്രചാരണത്തിൽ സജീവമായുണ്ട്​.

അസമിൽ പുതിയതായി രൂപീകരിച്ച രാഷ്​ട്രീയ പാർട്ടിയായ റായ്​ജോർ ദളിന്‍റെ സ്​ഥാനാർഥിയായാണ്​ അഖിൽ ഗൊഗോയ്​ ജനവിധി തേടുന്നത്​. ജോർഹട്​ ജില്ലയിലെ സേലൻഗട്ടിലാണ്​ പ്രിയദ ഗൊഗോയ്​യുടെ താമസം. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതോടെ ശിവസാഗർ മണ്ഡലത്തിൽ ക്യാമ്പ്​ ചെയ്യുകയാണ്​ അവർ.

'ഞാൻ പ്രചാരണം നടത്തുന്നത്​ മകന്​ വേണ്ടിയാണ്​. എന്‍റെ മകനെ സ്വത​ന്ത്രനായി കാണണം. എനിക്കറിയാം അവനെ ജയിലിൽനിന്ന്​ മോചിപ്പിക്കാൻ ജനങ്ങൾക്ക്​ മാത്രമേ സാധിക്കൂ. ​ഇൗ തെര​െ​ഞ്ഞടുപ്പിൽ വിജയിക്കുകയെന്നത്​ ജയിൽ ജീവിതം അവസാനിപ്പിക്കുന്നതിന്‍റെ ആദ്യപടിയാകും' -അവർ പറഞ്ഞു.

84കാരിയായ പ്രിയദ ഗൊഗോയ്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിൽ രാപകൽ വ്യത്യാസമില്ലാതെ സജീവമാണെന്ന്​ റായ്​​േജാർ ദൾ വർക്കിങ്​ പ്രസിഡന്‍റ്​ ബാസ്​കോ ​ഡി സായ്​കിയ പറഞ്ഞു.

'മാ (പ്രിയദ) വളരെ ഊർജസ്വലയും ഞങ്ങൾക്കെല്ലാവർക്കും പ്രചോദനവുമാണ്​. രാവിലെ മുതൽ വൈകിട്ട്​ വരെ ശിവസാഗർ തെരുവിലെ ഓരോ വഴിയിലൂടെയും അവർ പോകുകയും മകനുവേണ്ടി​ വോട്ട്​ അഭ്യർഥിക്കുകയും ചെയ്യും. അവരുടെ നിശ്ചയദാർഢ്യം ഞങ്ങളിൽ അതിശയമുണ്ടാക്കുന്നുണ്ട്​' -ബാസ്​കോ പറഞ്ഞു. പതിനായിരക്കണക്കിന്​ പ്രവർത്തകരെ പ​ങ്കെടുപ്പിച്ച്​ ശിവസാഗറിൽ റാലി സംഘടിപ്പിച്ചിരുന്നു. തുറന്ന ജീപ്പിൽ പ്രിയദ ഗൊഗോയ്​യും പ്രചാരണത്തിൽ പ​ങ്കെടുത്തു.

അസമിലെ അഴിമതിക്കെതിരെ ശബ്​ദം ഉയർത്താൻ കഴിയുന്ന കരുത്തുറ്റ ഒരേയൊരു നേതാവാണ്​ അഖിൽ ഗൊഗോയ്​ എന്ന്​ മേധ പട്​കർ പ്രതികരിച്ചു. ബി.ജെ.പിയും അവരുടെ നേതാവ്​ ഹിമാന്ത ബിശ്വ ശർമയും എങ്ങനെ അഴിമതിയിൽ മുങ്ങികുളിച്ച്​ നിൽക്കുന്നുവെന്ന്​ നമുക്കറിയാം. ബി.ജെ.പി രാഷ്​ട്രീയം മറയാക്കി ജനങ്ങളെ മതത്തിന്‍റെയും ജാതിയുടെയും പേരിൽ വിഭജിക്കുകയാണെന്നും മേധ പട്​കർ പറഞ്ഞു. വോട്ട്​ രേഖപ്പെടുത്തു​േമ്പാൾ അസമിലെയും പശ്ചിമ ബംഗാളിലെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അവർ മുന്നറിയിപ്പ്​ നൽകി.

ഒരു വർഷമായി ഗുവാഹത്തി ജയിലിൽ കഴ​ിയുകയാണ്​ അഖിൽ ഗൊഗോയ്​. ഗൊഗോയ്​ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ്​ ചെയ്​തത്​. നിലവിൽ കർഷക സംഘടനയായ ക്രിഷക്​ മുക്​തി സൻഗ്രം സമിതിയുടെ ചുമതല വഹിക്കുന്ന വ്യക്തിയാണ്​ ഗൊഗോയ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhAkhil GogoiAssembly election 2021
News Summary - Activist Akhil Gogoi's Mother Campaigns For Him
Next Story