Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിലെ സമരത്തിന് നേതൃത്വം നൽകി; സ്ഥലംമാറ്റം ലഭിച്ച എ.സി.പിക്ക് സസ്പെൻഷൻ

text_fields
bookmark_border
ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിലെ സമരത്തിന് നേതൃത്വം നൽകി; സ്ഥലംമാറ്റം ലഭിച്ച എ.സി.പിക്ക് സസ്പെൻഷൻ
cancel

ന്യൂഡൽഹി: ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തിങ്കളാഴ്ച നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് പൊലീസ് കമീഷണർ (എ.സി.പി) മാനസ്വി വശിഷ്ഠയെ സസ്പെൻഡ് ചെയ്തു. ഡൽഹിയിലെ ഷഹ്ദാരയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് നടപടി.

അഭിഭാഷകനായ ലളിത് ബൻസലിനെ ആക്രമിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ഷഹ്ദാര പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകരെ എ.സി.പി മാനസ്വി വസിഷ്ഠയും സ്റ്റേഷൻ ഹൗസ് ഓഫിസറുമായ അരുൺ കുമാറും ഭീഷണിപ്പെടുത്തിയെന്നാണ് അഭിഭാഷകരുടെ ആരോപണം. ഇതേത്തുടർന്ന് ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് അഭിഭാഷകർ കഴിഞ്ഞയാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെ തുടർന്ന് ഒക്ടോബർ 28ന് അഭിഭാഷകർ സമരം പിൻവലിച്ചു.

പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിയിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തിന് മുന്നിലാണ് പൊലീസുകാർ പ്രതിഷേധം ആരംഭിച്ചത്. പൊലീസ് കമീഷണർ അനുരാഗ് കുമാറിനെ നേരിൽ കാണണമെന്ന ആവശ്യവുമായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ജയ്സിങ് റോഡിലെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ ഒത്തുകൂടിയത്. സംഭവത്തിൽ പൊലീസ് കമീഷണറുമായി കൂടിക്കാഴ്ച നടത്തണമെന്നതായിരുന്നു ഉദ്യോഗസ്ഥരുടെ പ്രധാന ആവശ്യം.

തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ വശിഷ്ഠ, പൊലീസ് കമീഷണറുമായി കൂടിക്കാഴ്ച നടത്തണമെന്ന ആവശ്യം ആവർത്തിച്ചു. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ (എസ്.ഒ.പി) വേണമെന്നും അവർ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ACP Manasvi Vashishta who led protest outside Delhi Police headquarters suspended
Next Story