Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മ​ല​യാ​ളി​യു​ടെ ആ​സി​ഡ് ആ​ക്ര​മ​ണം; മൂ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്ക്

text_fields
bookmark_border
acid attack
cancel

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ കഡബയിൽ ഗവ. പ്രീ യൂനിവേഴ്സിറ്റി കോളജിൽ തിങ്കളാഴ്ച യുവാവ് നടത്തിയ ആസിഡ് ആക്രമണത്തിൽ 17 കാരായ മൂന്ന് വിദ്യാർഥിനികൾക്ക് പരിക്കേറ്റു. സംഭവത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശി അബിൻ ഷിബിയെ (23) പിടികൂടി പൊലീസിൽ ഏൽപിച്ചു. പ്രണയം നടിച്ച് നിന്ദിച്ചതിലുള്ള വൈരാഗ്യമാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് യുവാവ് കഡബ പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഒരു കുട്ടിയെ മാത്രം ഉന്നമിട്ടാണ് ആസിഡ് പ്രയോഗിച്ചത്. അരികിലിരുന്ന മറ്റു രണ്ടുപേരുടെ ദേഹത്ത് അബദ്ധത്തിൽ തെറിച്ചതാണെന്നും രണ്ടു പേരുടെയും പൊള്ളൽ സാരമുള്ളതല്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം, അക്രമി ലക്ഷ്യമിട്ട മലയാളിയായ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആദ്യം കഡബ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ ഡോക്ടർമാരുടെ നിർദേശപ്രകാരം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. കോളജ് ഇടനാഴിയിലിരുന്ന് സഹപാഠികൾക്കൊപ്പം പരീക്ഷക്ക് തയാറെടുക്കുകയായിരുന്നു അക്രമത്തിന് ഇരയായ പെൺകുട്ടി.

മാസ്കും തൊപ്പിയും ധരിച്ച് അതേ കോളജ് യൂനിഫോമിൽ വന്ന യുവാവ് ഇടനാഴിയിലൂടെ നടന്നുനീങ്ങുന്നതിനിടെ പൊടുന്നനെ കുപ്പിയെടുത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ തദ്ദേശവാസികളാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. യുവാവിന് കോളജ് യൂനിഫോം നൽകിയത് ആരാണെന്ന് അന്വേഷിക്കുമെന്ന് അധികൃതർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Acid attack on female college students in Karnataka: Malayali student in custody
Next Story