പെൺകുട്ടിക്കുനേരെ അതിക്രമം ചെറുത്തു; കുടുംബത്തിലെ 16 പേർക്കുനേരെ ആസിഡ് ആക്രമണം
text_fieldsപട്ന: പെൺകുട്ടിക്കുനേരെയുള്ള അതിക്രമം ചെറുത്ത കുടുംബത്തിലെ 16 പേർക്കുനേരെ ആസിഡ് ആക്ര മണം. ബിഹാറിലെ വൈശാലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം.
കൂട്ടുകുടുംബമായി ജീവിക്കു ന്ന നന്ദകിഷോറിെൻറ വീട്ടിലേക്ക് ബുധനാഴ്ച രാവിലെ ഒരു സംഘം യുവാക്കൾ അതിക്രമിച്ചുകടക്കുകയും കുടുംബത്തിലെ ഏറ്റവും ചെറിയ അംഗമായ പെൺകുട്ടിയുടെ നേർക്ക് അതിക്രമത്തിന് തുനിയുകയും ചെയ്തു. തടയാൻ ശ്രമിച്ച മുഴുവൻ അംഗങ്ങളുടെയും നേർക്ക് ഇവർ ആഡിഡ് ഒഴിക്കുകയായിരുന്നു. രണ്ടു സ്ത്രീകൾ അടക്കം എട്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇവരെ ഹാജിപുരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20ഒാളം വരുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും നേരത്തേയും ഇവർ കലഹത്തിലേർപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു. ദിവസങ്ങൾക്കുമുമ്പ് ഏതാനും യുവാക്കൾ ഈ പെൺകുട്ടിയോട് സഭ്യേതരമായി പെരുമാറിയതിനെ തുടർന്നായിരുന്നു ഇത്. കുടുംബാംഗങ്ങൾ ഇവരെ താക്കീതുചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. സംഭവത്തിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
