Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമു​ഖ്യ...

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണർ എ.​കെ. ജ്യോ​തി ചു​മ​ത​ല​യേ​റ്റു

text_fields
bookmark_border
മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണർ എ.​കെ. ജ്യോ​തി ചു​മ​ത​ല​യേ​റ്റു
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി അ​ച​ൽ കു​മാ​ർ ജ്യോ​തി (എ.​കെ. ജ്യോ​തി) ചു​മ​ത​ല​യേ​റ്റു. ക​മീ​ഷ​ൻ അം​ഗ​മാ​യ ഇ​ദ്ദേ​ഹം, നി​ല​വി​ലെ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ ന​സീം സെ​യ്​​ദി​യു​ടെ പി​ൻ​ഗാ​മി​യാ​യാ​ണ്​ പു​തി​യ പ​ദ​വി​യി​ൽ എ​ത്തു​ന്ന​ത്. ന​സീം സെ​യ്​​ദി ബു​ധ​നാ​ഴ്​​ച വി​ര​മി​ച്ചു. 

64കാ​ര​നാ​യ എ.​കെ. ജ്യോ​തി ഗു​ജ​റാ​ത്തി​ൽ​ നി​ന്നു​ള്ള 1975 ബാ​ച്ച്​ ​​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നാ​ണ്. ന​രേ​ന്ദ്ര മോ​ദി ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ അ​വി​ടെ ചീ​ഫ്​ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. 2013ൽ ​ചീ​ഫ്​ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ്​ വി​ര​മി​ച്ച​ത്. നേ​ര​ത്തെ ഗു​ജ​റാ​ത്തി​ലെ വി​ജി​ല​ൻ​സ്​ ക​മീ​ഷ​ണ​ർ, വ്യ​വ​സാ​യ-​റ​വ​ന്യൂ-​ജ​ല​വി​ത​ര​ണ വ​കു​പ്പു​ക​ളു​ടെ സെ​ക്ര​ട്ട​റി, 1999 മു​ത​ൽ 2004 വ​രെ കാ​ണ്ട്​​ല തു​റ​മു​ഖ ​​ട്ര​സ്​​റ്റ്​ ചെ​യ​ർ​മാ​ൻ, സ​ർ​ദാ​ർ സ​രോ​വ​ർ ന​ർ​മ​ദ നി​ഗം ലി​മി​റ്റ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ തു​ട​ങ്ങി​യ പ​ദ​വി​ക​ളും വ​ഹി​ച്ചു.  

2015 മേ​യ്​ എ​ട്ടി​നാ​ണ്​ മൂ​ന്നം​ഗ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നി​ൽ ജ്യോതി എ​ത്തി​യ​ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ പ​ദ​വി​യി​ൽ 2018 ജ​നു​വ​രി 17 വ​രെ​യാ​ണ്​ കാ​ലാ​വ​ധി. പ​ര​മാ​വ​ധി ആ​റു വ​ർ​ഷ​മോ 65 വ​യ​സ്സ്​ വ​രെ​യോ ആ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​മാ​രു​ടെ കാ​ലാ​വ​ധി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Achal Kumar JyotiChief Election Commissioner
News Summary - Achal Kumar Jyoti Appointed as Next Chief Election Commissioner
Next Story