കുറ്റപത്രം മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നുവെന്ന്;ചിദംബരം കോടതിയിൽ
text_fieldsന്യൂഡൽഹി: എയർസെൽ-മാക്സിസ് കേസിൽ തനിക്കെതിരായി നൽകിയ കുറ്റപത്രം ചില മാധ്യമങ്ങൾക്ക് ചോർത്തി നൽകി സി.ബി.െഎ ജുഡീഷ്യൽ വിഷയം സെൻസേഷനലൈസ് ചെയ്യുകയാണെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം കോടതിയിൽ.
കുറ്റപത്രം സമർപ്പിച്ച ശേഷം തനിക്കെതിരെ അന്വേഷണം നടത്താൻ താൽപര്യം കാണിക്കാതെ മാധ്യമ വിചാരണക്കാണ് അന്വേഷണ ഏജൻസി ശ്രമിക്കുന്നതെന്നും ചിദംബരം നൽകിയ ഹരജിയിൽ ആരോപിക്കുന്നു. പരാതി സ്വീകരിച്ച ഡൽഹി സ്പെഷൽ കോടതി ജഡ്ജി ഒ.പി. സെയ്നി വിശദീകരണം തേടി സി.ബി.െഎക്ക് നോട്ടീസ് അയച്ചു.
കുറ്റപത്രത്തിൽ തുടർനടപടികൾ ഒന്നും ഇല്ലാതിരിക്കെ, ഇതിെൻറ ചില ഭാഗങ്ങൾ ഒരു മാധ്യമത്തിന് ചോർത്തി നൽകുകയും അവർ അത് ഘട്ടംഘട്ടമായി പ്രസിദ്ധീകരിച്ചു വരുകയാണെന്നും ചിദംബരം ആരോപിക്കുന്നു. ഇതുമൂലം ആരോപണവിധേയരുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
‘‘കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടവർക്ക് അത് നൽകുന്നതിനു മുേമ്പ, ആജ്ഞാനുവർത്തിയായ ഒരു മാധ്യമത്തിന് ചോർത്തി നൽകിയിരിക്കുകയാണ്. സി.ബി.െഎ ആഗ്രഹിക്കുന്നത് അന്വേഷണമല്ല, മാധ്യമ വിചാരണയാണ്. ഭാഗ്യവശാൽ നമ്മുടെ നിയമസംവിധാനമനുസരിച്ച് വിചാരണ നടക്കുന്നത് കോടതിയിൽ മാത്രമാണ്’’ -ചിദംബരം പിന്നീട് ട്വിറ്ററിൽ കുറിച്ചു.
അതേസമയം, സാമ്പത്തിക കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി നൽകേണ്ട, 3500 കോടിയുടെ ഇടപാടു സംബന്ധിച്ച അനുമതി ധനമന്ത്രി സ്വന്തം നിലക്ക് നൽകിയെന്നാണ് സി.ബി.െഎ ആരോപണം. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
