ഗേറ്റിൽ പത്രങ്ങൾ കിടന്നത് പ്രേരണയായി; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ
text_fieldsഫയാസ്, പ്രസന്നൻ
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ അറമ്പൂറുവിൽ കോൺഗ്രസ് നേതാവും സുള്ള്യ ടൗൺ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എസ്. ശംസുദ്ദീന്റെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സക്ലേഷ്പുരത്ത് നിന്ന് കെ.വി. ഫയാസും(51) ബംഗളൂരു ഗോവിന്ദ് നഗറിൽ നിന്ന് പി. പ്രസന്നനും (53) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസമാണ് കവർച്ച നടന്നത്. വീട് പൂട്ടി മംഗളൂരുവിൽ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു ശംസുദ്ദീനും കുടുംബവും. രണ്ടു ദിവസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടത് അറിഞ്ഞത്.
പൊലീസ് പറയുന്നത് ഇങ്ങനെ:- ശംസുദ്ദീന്റെ വീട്ടിൽ കവർച്ച നടത്താൻ ലക്ഷ്യമിട്ടല്ല അറസ്റ്റിലായവർ എത്തിയത്. കാസർകോട്ട് കേസിൽ കുടുങ്ങിയ കൂട്ടാളി വക്കീൽ ഫീസിന് വകയില്ലാതെ വിഷമിക്കുന്നു എന്നറിഞ്ഞ് പണം സംഘടിപ്പിക്കാൻ വഴി തേടിയുള്ള യാത്രക്കിടയിലാണ് ഒരു വീടിന്റെ ഗേറ്റിൽ പത്രങ്ങൾ അതേപടി കിടക്കുന്നത് കണ്ടത്. ഉടമസ്ഥൻ വീട് പൂട്ടി പോയതാണെന്ന് മനസ്സിലായി. അവിടെ കയറി മോഷ്ടിച്ച് കൂട്ടുകാരനെ സഹായിക്കാൻ പണം കണ്ടെത്തി. ഇരുവരും വിവിധ സ്ഥലങ്ങളിൽ 30 കവർച്ച കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

