'നീ ആരാണ്? പുറത്ത് ഞങ്ങളുടെ ആളുകളുണ്ടാകും, നീ എങ്ങനെ ജീവനോടെ വീട്ടിലേക്ക് മടങ്ങുമെന്ന് നമുക്ക് കാണാം'; ഡൽഹിയിൽ വനിത ജഡ്ജിനെ ഭീഷണിപ്പെടുത്തി പ്രതി
text_fieldsദ്വാരകയിലെ കോടതി സമുച്ചയം
ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ കോടതി മുറിയിൽ വനിത ജഡ്ജിയെ ഭീഷണിപ്പെടുത്തി പ്രതി. ഏപ്രിൽ 2ന് ദ്വാരക കോടതിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ജഡ്ജായ 'ശിവാംഗി മംഗ്ല' പുറപ്പെടുവിച്ച ഉത്തരവിലാണ് പ്രതിയുടെ ഭീഷണി. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ടിലെ സെക്ഷൻ 138 (ചെക്കിന്റെ അനാദരവ്) പ്രകാരമാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ശിക്ഷാവിധി മുഴുവനായി കേട്ടശേഷം പ്രതി കയ്യിൽ കരുതിയിരുന്ന ഒരു വസ്തു തന്റെ നേരെ എറിയാൻ ശ്രമിച്ചതായും ജഡ്ജി മംഗ്ല ഉത്തരവിൽ പറഞ്ഞു.
വിചാരണ സമയത്ത് പ്രതിയും അഭിഭാഷകനും കൂടി തന്നെ മാനസികമായി പീഡിപ്പിച്ചെന്നും തന്റെ അമ്മയോട് മോശമായി പെരുമാറിയെന്നും ഉത്തരവിൽ പറയുന്നുണ്ട്. സംഭവത്തെ തുടർന്ന് ദേശിയ വനിത കമ്മീഷന് മുമ്പാകെ മംഗ്ല പരാതിപ്പെട്ടിട്ടുണ്ട്. കൂടാതെ കോടതിയലക്ഷ്യത്തിന് പ്രതിയുടെ മേലിൽ കേസ് രജിസ്റ്റർ ചെയ്യുകയും അഭിഭാഷകൻ അതുൽ കുമാറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായും മംഗ്ല പറഞ്ഞു.
22 മാസത്തെ തടവും 6.65 ലക്ഷം രൂപ പിഴയുമാണ് ജഡ്ജി മംഗ്ല പ്രതിക്ക് വിധിച്ചത്. പ്രതി 63 വയസ്സുള്ള വിരമിച്ച സർക്കാർ സ്കൂൾ അധ്യാപകനാണെന്നും തൊഴിൽ രഹിതരായ മൂന്ന് ആൺമക്കളുടെ അച്ഛനാണെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷകൻ അതുൽ കുമാർ ശിക്ഷയിൽ ഇളവ് ആവിശ്യപെട്ടിട്ടുണ്ട്. സംഭവത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ ദ്വാരകയിലെ കോടതി ഡൽഹി ഹൈകോടതിയിലേക്ക് കേസ് റഫർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

