Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലികയെ ബലാത്സംഗം...

ബാലികയെ ബലാത്സംഗം ചെയ്ത 60കാരൻ ജീവനൊടുക്കി

text_fields
bookmark_border
ബാലികയെ ബലാത്സംഗം ചെയ്ത 60കാരൻ ജീവനൊടുക്കി
cancel

ഗുണ്ടൂർ: ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ ബാലികയെ ബലാത്സംഗം ചെയ്ത 60 കാരൻ ജീവനൊടുക്കി. പെൺകുട്ടിയെ പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതി സുബ്ബയ്യയെ വീട്ടിൽ നിന്നും 15 കിലോമീറ്റർ അകലെയുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. ഫോണിലൂടെ വീട്ടുകാരോട് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച ശേഷമാണ് കൃത്യം നടത്തിയത്.

ഒമ്പത് വയസ്സുകാരിയെ പ്രലോഭിപ്പിച്ച് സുബ്ബയ്യ പീഡിപ്പിച്ചെന്ന സംഭവം ഗുണ്ടൂർ മേഖലയിൽ വൻ പ്രതിഷേധമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ ഗ്രാമീണർ ഹൈവേ തടഞ്ഞതിനെ തുടർന്ന് 18 കിലോമീറ്ററോളം ഗതാഗത തടസ്സം നേരിട്ടിരുന്നു. ഇതിനിടെ ജനക്കൂട്ടത്തിൻറെ മർദനമേറ്റ സുബ്ബയ്യയുടെ മകനെ പോലീസാണ് രക്ഷിച്ചത്. പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തവേയാണ് സുബ്ബയ്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidemalayalam newsaccusedRaping Child
News Summary - Accused Of Raping Child In Andhra Found Hanging- India news
Next Story