പെൺകുട്ടിയെ ആക്രമിച്ച പ്രതിയെ മർദ്ദിച്ച് മലം കഴിപ്പിക്കാൻ ശ്രമം
text_fieldsന്യൂഡൽഹി: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച പ്രതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പ്രതിയായ യുവാവിനെ അടിക്കുകയും മലം കഴിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി വീട്ടിലെത്തി പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതിയെ വീട്ടുകാരിലൊരാൾ പിടികൂടുകയായിരുന്നു. പിന്നീട് ആക്രമിക്കുകയും മലം കഴിക്കാൻ നിർബന്ധിക്കുകയുമായിരുന്നുവെന്ന് ബസേരി പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. അയാളെ അടിക്കുന്നതും മലം കഴിപ്പിക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
പ്രതിക്കെതിരെയും പ്രതിയെ ആക്രമിച്ച പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ ആക്രമിച്ച യുവാവിനെയും യുവാവിനെ ആക്രമിച്ച ഏഴുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

