റേഷൻ കട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ കൊലപാതകം; മുഖ്യപ്രതി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ബാലിയ ഗ്രാമത്തിൽ പൊലീസുകാർക്ക് മുമ്പിൽവെച്ച് ഒരാളെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ബി.ജെ.പി എം.എൽ.എയുടെ സഹായിയായ ദിരേന്ദ്ര സിങ് പ്രാദേശിക കോടതിയിൽ കീഴടങ്ങുകയായിരുന്നു. അവിടെനിന്ന് പൊലീസ് കസ്റ്റഡിയിൽ വിട്ടയച്ചു.
പ്രതിയെ പിടികൂടാൻ സാധിച്ചത് ആശ്വാസകരമാണെന്ന് കൊല്ലപ്പെട്ട ജയ്പ്രകാശിെൻറ കുടുംബം പ്രതികരിച്ചു. റേഷൻകട അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 46കാരനായ ജയ്പ്രകാശിനെ ദിരേന്ദ്രസിങ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ദിരേന്ദ്രസിങ് ഇയാൾക്ക് നേരെ മൂന്നുതവണ വെടിയുതിർത്തതായി സാക്ഷികൾ പറഞ്ഞു.
പൊലീസുകാരുടെയും പ്രാദേശിക അധികാരികളുടെയും മുമ്പിൽ വെച്ചായിരുന്നു അതിക്രമം. ഇയാളെ പിന്തുണച്ച് ബി.ജെ.പി എം.എൽ.എ രംഗത്തെത്തിയത് വിവാദമായിരുന്നു. സ്വാഭാവികമായി സംഭവിക്കാവുന്ന ആക്രമണമെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.

