Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരുവർഷം 11...

ഒരുവർഷം 11 ജാമ്യാപേക്ഷ; വഞ്ചനാ കേസ്​ പ്രതിക്ക്​ 25,000 രൂപ പിഴയിട്ട്​ കോടതി

text_fields
bookmark_border
ഒരുവർഷം 11 ജാമ്യാപേക്ഷ; വഞ്ചനാ കേസ്​ പ്രതിക്ക്​ 25,000 രൂപ പിഴയിട്ട്​ കോടതി
cancel

ന്യൂഡൽഹി: ഒരു വർഷം 11 ജാമ്യഹരജി സമർപ്പിച്ചയാൾക്ക്​ പിഴ ശിക്ഷ വിധിച്ച്​ ഡൽഹി കോടതി. അത്തരം 'നിസാരമായ' ഹർജികൾ കെട്ടിക്കിടക്കുന്നത് കാരണം കോടതികളുടെ വിലയേറിയ സമയം പാഴാകുന്നതായി ചൂണ്ടിക്കാട്ടിയാണ്​ നടപടി.

സാഹചര്യങ്ങളിൽ ഒരു മാറ്റവുമില്ലാതെയാണ്​ പതിനൊന്നാം തവണയും ജാമ്യാപേക്ഷ സമർപ്പിച്ചതെന്ന്​ ചൂണ്ടിക്കാട്ടിയാണ് വഞ്ചന, ഗൂഢാലോചന കേസ്​ പ്രതിക്ക് അഡീഷനൽ സെഷൻസ് ജഡ്ജി രവീന്ദർ ബേദി 25,000 രൂപ പിഴ ചുമത്തിയത്​.

പ്രതിയുടെ പത്താമത്തെ ജാമ്യാപേക്ഷ 2021 നവംബർ 29ന് തള്ളിയിരുന്നു. ഇടക്കാല ജാമ്യം തേടിയുള്ള ആറാമത്തെ ഹർജി തള്ളിക്കളഞ്ഞതായി ബേദി പറഞ്ഞു. പ്രതി 2020 നവംബർ 27 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finedelhi courtbail plea
News Summary - accused fined by Delhi court for filing 11 bail pleas in a year
Next Story