ശംഭുലാലിെൻറ ലൗ ജിഹാദ് വാദം തള്ളി യുവതി
text_fieldsരാജസ്ഥാൻ: ഹിന്ദു സഹോദരിെയ രക്ഷിക്കാനെന്ന പേരിൽ ഇതരസംസ്ഥാന തൊഴിലാളിയെ മഴുകൊണ്ട് വെട്ടി തീയിട്ടുകൊന്ന കേസിൽ ലൗ ജിഹാദ് ആരോപണം തള്ളി യുവതി. കൊല്ലപ്പെട്ട അഫ്രസുലുമായി തനിെക്കാരു ബന്ധവുമില്ലെന്ന് യുവതി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പരിചയക്കാരിയായ യുവതിയെ ലൗ ജിഹാദിലൂടെ മതംമാറ്റാൻ അഫ്രസുൽ ശ്രമിച്ചുവെന്നായിരുന്നു ക്രൂരമായ െകാലപാതകത്തിയതിന് കാരണമായി പ്രതി ശംഭുലാൽ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ താൻ മുസ്ലിമിനെ വിവാഹം ചെയ്തിരുന്നുെവന്നും അത് അഫ്രസുൽ അല്ലായിരുന്നുെവന്നും യുവതി പറഞ്ഞു. ഇൗ ബന്ധം പിന്നീട് താൻ സ്വയം ഉപേക്ഷിച്ചുവെന്നും യുവതി അറിയിച്ചു.
2010ൽ താൻ മാൽദയിലെ സെയ്ദ്പൂർ സ്വദേശിയായ മുഹമ്മദ് ബബ്ലു ശൈഖിെന വിവാഹം ചെയ്ത് പശ്ചിമ ബംഗാളിലേക്ക് വന്നിരുന്നു. രണ്ടു വർഷത്തിലേറെ തങ്ങൾ അവിടെ താമസിച്ചു. ശംഭുലാലാണ് തന്നെ തിരിെക കൊണ്ടുവന്നതെന്നത് നുണയാണ്. 2013 ൽ താൻ സ്വയം രാജസ്ഥാനിലേക്ക് മടങ്ങുകയായിരുന്നുവെന്നും യുവതി പറഞ്ഞു. 20 വയസായ യുവതി ഇപ്പോൾ മാതാവിനോടും സഹോദരനോടുമൊപ്പമാണ് കഴിയുന്നത്.
മാൽദയിൽ ശൈഖിനോപ്പം കഴിയവെ താൻ മാതാവുമായി ബന്ധപ്പെട്ടിരുന്നു. അപ്പോൾ അവർ ശംഭുലാലുമായി ബന്ധപ്പെട്ടു. തെന്ന തിരിെക എത്തിക്കാമെന്ന് ശംഭുലാൽ അമ്മക്ക് വാക്ക് നൽകി. അതിനായി 10,000 രൂപയും കൈപ്പറ്റി. അയാൾ മാൽദയിലെത്തി തിരിെക വരണെമന്ന് തന്നോട് ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം താൻ നിരസിക്കുകയായിരുന്നു. അയാൾക്ക് തന്നെ തിരിെക കൊണ്ടുവരാൻ സാധിച്ചിട്ടില്ല. തനിക്ക് ശംഭുലാലിനെ അറിയാമെന്നും എന്നാൽ ശംഭുലാൽ കൊണ്ടു വന്നതല്ല, താൻ സ്വയം തിരികെ വന്നതാണെന്നും യുവതി പറഞ്ഞു. അഫ്രസുലിനെയല്ല താൻ വിവാഹം ചെയ്തത്. തെൻറ ജീവിതത്തിലെ സംഭവവുമായി അഫ്രസുലിന് ഒരു ബന്ധവുമില്ലെന്നും യുവതി പറഞ്ഞു.
തെൻറ ഭർത്താവ് മറ്റാെരയും വിവാഹം ചെയ്തിട്ടിെല്ലന്ന് അഫ്രസുലിെൻറ ഭാര്യയും പറഞ്ഞു. രാജസ്ഥാനിൽ നിന്ന് അദ്ദേഹം വിവാഹം ചെയ്തിരുന്നെങ്കിൽ തങ്ങളറിയും. തങ്ങൾക്കവിടെ ബന്ധുക്കളുണ്ടെന്നും അഫ്രസുലിെൻറ ഭാര്യ ഗുൽ ബഹർ ബിവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
