വാഹനാപകടങ്ങൾക്ക് കാരണം നല്ല റോഡുകൾ - കർണാടക ഉപമുഖ്യമന്ത്രി
text_fieldsബംഗളൂരു: മോശം റോഡുകൾ കാരണമല്ല വാഹനാപകടങ്ങൾ സംഭവിക്കുന്നതെന്നും നല്ല റോഡുകളാണ് അപകടങ്ങൾക്ക് കാരണമെന്ന ും കർണാടക ഉപമുഖ്യമന്ത്രിമാരിലൊരാളായ ഗോവിന്ദ് കർജോൾ. മോട്ടോർ വാഹന നിയമ ഭേദഗതിയുടെ ഭാഗമായി കേന്ദ്രം ഏർപ ്പെടുത്തിയ ഉയർന്ന പിഴത്തുക കുറക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് എല്ലാ വർഷവും ഏകദേശം 10000ത്തോളം റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മാധ്യമങ്ങൾ അതിന് മോശം റോഡുകളെയാണ് കുറ്റപ്പെടുത്തുന്നത്. ബഹുഭൂരിപക്ഷം അപകടങ്ങളും നടക്കുന്നത് ഹൈവേകളിലാണെന്നും നല്ല റോഡുകൾ മൂലമാണ് അപകടങ്ങൾ സംഭവിക്കുന്നതെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഉയർന്ന പിഴത്തുക ഈടാക്കുന്നതിനെ താൻപിന്തുണക്കുന്നില്ല. മന്ത്രിസഭായോഗത്തിൽ പിഴത്തുക പുനഃപരിശോധിക്കാനുള്ള തീരുമാനമെടുക്കുമെന്നും ഗോവിന്ദ കർജോൾ പറഞ്ഞു. ജല, സാമൂഹ്യ ക്ഷേമവകുപ്പുകളുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയാണ് കർേജാൾ.
ഉയർന്ന പിഴത്തുക ഏർപ്പെടുത്തിയ കേന്ദ്രതീരുമാനം നടപ്പിലാക്കുന്ന കാര്യത്തിൽ രാജ്യത്തുടനീളം ജനങ്ങളിൽ നിന്ന് വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. മോട്ടോർ വാഹന ഭേദഗതി പ്രകാരമുള്ള ഉയർന്ന പിഴത്തുക നടപ്പിലാക്കില്ലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കിയിരുന്നു.
മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ തന്നെ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
