Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രുവിൽ കാർ...

ബം​ഗ​ളൂ​രുവിൽ കാർ ട്രക്കിലിടിച്ച്​ നാല്​ മലയാളി വിദ്യാർഥികൾ മരിച്ചു

text_fields
bookmark_border
Accident-
cancel
camera_alt????????? ????? ???

ബം​ഗ​ളൂ​രു: മൈ​സൂ​രു-​ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ൽ രാ​മ​ന​ഗ​ര​യി​ൽ കാ​ർ ട്ര​ക്കി​ലി​ടി​ച്ച്​ നാ​ല്​ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. പ​ത്ത​നം​തി​ട്ട മ​ല്ല​പ്പ​ള്ളി തു​രു​ത്തി​ക്കാ​ട്​ മ​രു​തി​ക്കു​ന്നി​ൽ ജേ​ക്ക​ബ്​ എം. ​തോ​മ​സി​​െൻറ മ​ക​ൻ ജോ​യ​ൽ ​േജ​ക്ക​ബ്​ (21), പെ​രു​മ്പാ​വൂ​ർ അ​ല്ല​പ്ര മു​തു​ര​ക്കാ​ലാ​യി​ൽ എ​ൽ​ദോ എം. ​ജോ​സ​ഫി​​െൻറ മ​ക​ൾ ജീ​ന എ​ൽ​ദോ (19), എ​റ​ണാ​കു​ളം പാ​ലാ​രി​വ​ട്ടം ജ​ന​ത റോ​ഡ്​ ഗ്രീ​ൻ അ​വ​ന്യു​വി​ൽ താമസിക്കുന്ന പത്തനംതിട്ട വെട്ടപ്രം പൊ​യ്​കയി​ൽ സു​ദീ​പി​​െൻറ മ​ക​ൻ നി​ഖി​ൽ​ ജോ​ബ്​​ (19), റ​ബേ​ക്ക (19) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്.

രാ​മ​ന​ഗ​ര കെം​പ​ന​ഹ​ള്ളി ഗേ​റ്റി​ന്​ സ​മീ​പം വെ​ള്ളി​യാ​ഴ്​​ച പു​ല​ർ​ച്ചെ 3.45ഒാ​ടെ​യാ​ണ്​ അ​പ​ക​ടം. മൈ​സൂ​രു ഭാ​ഗ​ത്തു​നി​ന്ന്​ ബം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ച​ശേ​ഷം നി​യ​ന്ത്ര​ണം വി​ട്ട്​ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ലു​പേ​രും അ​പ​ക​ട​സ്​​ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു. ദു​ബൈ​യി​ൽ സ്​​കൂ​ൾ​പ​ഠ​ന​കാ​ല​ത്തെ സു​ഹൃ​ത്തു​ക്ക​ളാ​ണ്​ നാ​ലു​പേ​രും.

ബം​ഗ​ളൂ​രു രാ​ജ​രാ​ജേ​ശ്വ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ര​ണ്ടാം​വ​ർ​ഷ എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ർ​ഥി​യാ​ണ്​ ജോ​യ​ൽ. എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ഭാ​ര​ത്​ മാ​ത കോ​ള​ജി​ൽ ബി​കോം ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്​ നി​ഖി​ത്. ത​മി​ഴ്​​നാ​ട്​ വെ​ല്ലൂ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ജീ​ന​യും റ​ബേ​ക്ക​യും. സു​ഹൃ​ത്തു​ക്ക​ൾ മൂ​ന്നു​പേ​രും ജോ​യ​ലി​നെ കാ​ണാ​ൻ വ്യാ​ഴാ​ഴ്​​ച​യാ​ണ്​ എ​ത്തി​യ​ത്.  ജോ​യ​ലി​​െൻറ കാ​റി​ൽ ബം​ഗ​ളൂ​രു​വി​ലേ​ക്ക്​ മ​ട​ങ്ങ​വെ​യാ​ണ്​ അ​പ​ക​ടം. ജോ​യ​ൽ ആ​യി​രു​ന്നു കാ​ർ ഒാ​ടി​ച്ചി​രു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Keralitesmalayalam newsKarnetakaMedicat StudentAccident News
News Summary - Accident At Karnataka : 4 malayali Student Dies - India News
Next Story