Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോയിഡ എക്​സ്​പ്രസ്​...

നോയിഡ എക്​സ്​പ്രസ്​ ഹൈവേയിൽ ലംബോർഗിനി-ഡിസയർ മത്​സരയോട്ടം; ഒരാൾ മരിച്ചു VIDEO

text_fields
bookmark_border
നോയിഡ എക്​സ്​പ്രസ്​ ഹൈവേയിൽ ലംബോർഗിനി-ഡിസയർ മത്​സരയോട്ടം; ഒരാൾ മരിച്ചു VIDEO
cancel

ന്യൂഡല്‍ഹി: നോയിഡ എക്​സ്​പ്രസ്​ ​ൈ​ഹവേയിൽ ലംബോർഗിനി-ഡിസയർ മത്​സരയോട്ടത്തെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.  ഈസ്റ്റ് ഡല്‍ഹിയിലെ മണ്ഡവാലി സ്വദേശി അസദ് അഹമദ് (28)ആണ് മരിച്ചത്. അമിത വേഗത്തില്‍ പോകുകയായിരുന്ന ലംബോര്‍ഗിനിയെ മറിക്കടക്കാനുള്ള സ്വിഫ്റ്റ് ഡിസയറി​​​​െൻറ ശ്രമമാണ്​ അപകടത്തിൽ കലാശിച്ചത്​.  ശനിയാഴ്​ച ഉച്ചക്ക്​ രണ്ടോടെയാണ്​ അപകടം നടന്നത്​.  

സ്വിഫ്റ്റ് ഡിസയറും ലംബോര്‍ഗിനിയും തമ്മിലുള്ള മത്സരയോട്ടത്തില്‍ ഡിസയറില്‍ ഇടിക്കാതിരിക്കാന്‍ ലംബോര്‍ഗിനി ഇടതു വരിയിലേക്ക് മാറ്റിയതാണ് അപകടത്തിനിടയാക്കിയത്​.  ഇടത്തേക്ക്​ മാറ്റിയ ലംബോര്‍ഗിനി അതുവഴി പോവുകയായിരുന്ന മാരുതി ഇക്കോ വാനിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇക്കോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എക്‌സ്‌പ്രസ് വേയില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ നിന്നാണ് അപകട ദൃശ്യങ്ങള്‍ ലഭിച്ചത്. 

ഇടത്തേ വരിയില്‍ പോകുകയായിരുന്ന മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.സ്വിഫ്റ്റ് ഡിസയറി​​​​െൻറ ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ലംബോര്‍ഗിനിയുടെ ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lamborghiniswift dziremalayalam newsAccident News
News Summary - accident Dzire tries to overtake Lamborghini; one died -india news
Next Story