Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരു മുണ്ട ബീച്ചിൽ എട്ടംഗസംഘം ഒഴുക്കിൽ​െപട്ടു; ഒരാൾ മരിച്ചു

text_fields
bookmark_border
ഒഴുക്കിൽപെട്ട ഒരാളെ കണ്ടെത്താനായില്ല
mangalore
cancel

ബംഗളൂരു: മംഗളൂരു മുണ്ട ബീച്ചിൽ ഒഴുക്കിൽ പെട്ട എട്ടംഗസംഘത്തിലെ ഒരാൾ മരിച്ചു. ആറുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്​. ഞായറാഴ്​ചയാണ്​ സംഭവം. ഹാലങ്ങാടി തേക്കൂർ സ്വദേശി സുന്ദർ (45) ആണ്​ മരിച്ചത്​. ഇയാളുടെ ബന്ധു ദാമോദർ (55) എന്നയാളെയാണ്​ കാണാതായത്​.

നാല്​ പുരുഷന്മാരും നാല്​ സ്​ത്രീകളുമടങ്ങുന്ന സംഘമാണ്​ ഞായറാഴ്​ച ബീച്ചിലെത്തിയത്​. ബേബി ഷവർ പരിപാടിക്കായി എത്തിയ സംഘം വൈകുന്നേരത്തോടെ കടലിലിറങ്ങുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഇവർക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും സംഘം കടലിലിറങ്ങുകയായിരുന്ന​ത്രെ. കടലിൽ കളിക്കവെ എല്ലാവരും ഒഴുക്കിൽപെട്ടു. സംഭവം കണ്ട നാട്ടുകാർ കുതിച്ചെത്തി ആറുപേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ പ​െങ്കടുത്ത ചിലരും ആശുപത്രിയിലാണ്​. സൂറത്ത്​കൽ പൊലീസ്​ സംഭവസ്​ഥലത്തെത്തി ​​കേസെടുത്ത്​ അന്വേഷണമാരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident at mangalore beach
Next Story