വ്യോമാക്രമണം: കേന്ദ്രത്തെ വിമർശിച്ച പ്രഫസറെ മുട്ടിലിരുത്തി എ.ബി.വി.പി ഗുണ്ടായിസം
text_fieldsബംഗളൂരു: ബാലാകോട്ടിലെ വ്യോമാക്രമണത്തിെൻറ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ യുദ്ധഭീതി പടർത്തുകയാണെന്ന് വിമർശിച്ച കർണാടകയിലെ കോളജ് പ്രഫസർക്കുനേരെ എ.ബി.വി.പി, ബി.ജെ.പി പ്രവർത്തകരുടെ ഗുണ്ടായി സം.
വിജയപുര ജില്ലയിലെ ഡോ. പി.ജി. ഹലകട്ടി കോളജ് ഒാഫ് എൻജീനിയറ ിങ് ആൻഡ് ടെക്നോളജിയിലെ സിവിൽ എൻജിനീയറിങ് പ്രഫസർ സന്ദീപ് വത് തറിനുനേരെയാണ് പ്രതിഷേധമുണ്ടായത്. ഫേസ്ബുക്കിൽ രാജ്യവിരുദ്ധ േപാസ്റ്റ് ഇെട്ടന്നാരോപിച്ച് പ്രഫസറെ മുട്ടിലിരുത്തി മാപ്പുപറയിക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രി എം.ബി. പാട്ടീലിെൻറ നേതൃത്വത്തിലുള്ള ബിജാപുർ ലിംഗായത്ത് ഡെവലപ്മെൻറ് എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ളതാണ് കോളജ്. പൊലീസ് നോക്കി നിൽക്കെയാണ് പ്രഫസർക്ക് അപമാനം നേരിടേണ്ടിവന്നത്.
ഇന്ത്യാ-പാക് അതിർത്തിയിൽ യുദ്ധസമാന സാഹചര്യമുണ്ടാക്കുന്ന കേന്ദ്ര നടപടിയെ വിമർശിച്ചതും വിഷയത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ നിലപാടിനെ പ്രകീർത്തിച്ചതുമാണ് എ.ബി.വി.പി പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ഇപ്പോൾ നടക്കുന്ന സംഭവങ്ങളിൽ ആർക്കാണ് കൂടുതൽ വിവേകമുള്ളതെന്നായിരുന്നു സന്ദീപിെൻറ പോസ്റ്റിലെ ചോദ്യം. സംഘർഷാവസ്ഥ വർധിച്ചാൽ, അത് കോടാനുകോടി പേരുടെ നാശത്തിലേക്ക് നയിക്കും. അതിന് നിങ്ങൾ ‘ഭക്തർ’ തന്നെയാകും ഉത്തരവാദികളെന്നും ബി.ജെ.പിക്ക് ഒട്ടും നാണമില്ലെന്നും പോസ്റ്റിലുണ്ട്.
സംഭവം വിവാദമായതോടെ പ്രഫസർ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. പ്രഫസറുടേത് രാജ്യവിരുദ്ധ പരാമർശമാണെന്ന് ആരോപിച്ച് എ.ബി.വി.പി, ബി.ജെ.പി പ്രവർത്തകർ പ്രഫസറുടെ സസ്പെൻഷൻ ആവശ്യപ്പെട്ട് കോളജിൽ പ്രകടനം നടത്തി. ഖേദം പ്രകടിപ്പിച്ചും പ്രതിഷേധക്കാർ തൃപ്തരായില്ല.
തുടർന്നാണ് മുട്ടിലിരുന്ന് കൈകൂപ്പി മാപ്പുപറയേണ്ടിവന്നത്. പ്രഫസറെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും. പൊലീസ് കേസെടുത്തിട്ടില്ല. എന്നാൽ, അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എ.എസ്.പിയോട് നിർദേശിച്ചതായി വിജയപുര പൊലീസ് മേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
