ഡി.യു പ്രഫസറെ മർദിച്ച് എ.ബി.വി.പി വനിത നേതാവ്
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാല (ഡി.യു) പ്രഫസറെ മർദിച്ച് എ.ബി.വി.പി നേതാവും സ്റ്റുഡന്റ്സ് യൂനിയൻ ജോയന്റ് സെക്രട്ടറിയുമായ ദീപിക ഝാ. സർവകലാശാല അച്ചടക്ക വിഭാഗം സമിതി കൺവീനറും ബി.ആർ. അംബേദ്കർ കോളജ് അധ്യാപകനുമായ സുജിത് കുമാറിനാണ് വ്യാഴാഴ്ച ഓഫിസിൽവെച്ച് മർദനമേറ്റത്. ദീപിക പൊലീസ് സാന്നിധ്യത്തിൽ അധ്യാപകന്റെ മുഖത്തടിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കുമിടയിൽ വ്യാപക പ്രതിഷേധമുയർന്നു. ആർ.എസ്.എസ് ഗുണ്ടായിസമാണ് കാമ്പസിലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധിച്ച് അച്ചടക്ക സമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചു. അധ്യാപകരുടെ അന്തസ്സിനും സുരക്ഷക്കുമെതിരായ നേരിട്ടുള്ള ആക്രമണമാണ് നടന്നതെന്ന് ഡൽഹി സർവകലാശാല അധ്യാപക യൂനിയൻ പറഞ്ഞു. പൊലീസ് ഫലപ്രദമായി ഇടപെടാത്തത് ഞെട്ടിക്കുന്നതാണെന്ന് അവർ കുറ്റപ്പെടുത്തി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

