Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി യൂനിവേഴ്സിറ്റിയിൽ ഫ്രറ്റേണിറ്റിയുടെ ‘ഡിഗ്നിറ്റി റാലി’ക്ക് നേരെ എ.ബി.വി.പി ആക്രമണം; ദേശീയ ജനറൽ സെക്രട്ടറിയടക്കം നിരവധി പേർക്ക് മർദ്ദനം

text_fields
bookmark_border
ഡൽഹി യൂനിവേഴ്സിറ്റിയിൽ ഫ്രറ്റേണിറ്റിയുടെ ‘ഡിഗ്നിറ്റി റാലി’ക്ക് നേരെ എ.ബി.വി.പി ആക്രമണം; ദേശീയ ജനറൽ സെക്രട്ടറിയടക്കം നിരവധി പേർക്ക് മർദ്ദനം
cancel

ന്യൂഡൽഹി: ഡൽഹി യൂനിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ ഇലക്ഷൻ കൊട്ടിക്കലാശത്തോടനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡൽഹി യൂണിവേഴ്സിറ്റി സംഘടിപ്പിച്ച ‘ഡിഗ്നിറ്റി റാലി’ക്ക് നേരെ എ.ബി.വി.പി സംഘത്തിന്റെ ക്രൂരമായ അക്രമം.

ആക്രമണത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീർ, സെക്രട്ടറി അൽഫൗസ്, ഡൽഹി യൂണിവേഴ്സിറ്റി യൂണിറ്റ് പ്രസിഡന്റ് റബീഹ്, യൂനിറ്റ് സെക്രട്ടറി ഹുദ അസ്‌ലം ഉൾപ്പെടെയുള്ള നേതാക്കൾക്കും പ്രവർത്തകർക്കും നേരെയാണ് ക്രൂരമായ മർദ്ദനങ്ങളുണ്ടായത്.എഴുപതോളം വരുന്ന ആൾക്കൂട്ടം ‘ജയ് ശ്രീ റാം’ വിളികളോടെ ആക്രോശിച്ചുകൊണ്ട് പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്ത് അക്രമം അഴിച്ചുവിടുകയായിരുന്നു.


ഹിന്ദുത്വവാദികളുടെ കോട്ടകൊത്തളങ്ങൾ എന്നും അഗ്രഹാരങ്ങൾ മാത്രമായി തുടരാം എന്നത് വ്യാമോഹം മാത്രമാണെന്ന് സംഘടന വ്യക്തമാക്കി. കാമ്പസുകളിൽ എ.ബി.വി.പിയുടെ ഹിന്ദുത്വ വംശീയ ആക്രമണ രാഷ്ട്രീയത്തെ ധീരതയോടെയും രാഷ്ട്രീയമായും പ്രതിരോധിച്ച ചരിത്ര പാരമ്പര്യമാണ് ഫ്രറ്റേണിറ്റിക്കുള്ളത്. വംശീയ രാഷ്ട്രീയത്തെ ശക്തമായ വിചാരണക്ക് വിധേയമാക്കി, സാമൂഹ്യനീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് തങ്ങൾ ഇനിയും ഈ തെരുവുകളിൽ സജീവമായി ഉണ്ടാകുമെന്ന് ഫ്രറ്റേണിറ്റി നേതൃത്വം അറിയിച്ചു.സെപ്റ്റംബർ 18ന് ആണ് തെരഞ്ഞെടുപ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ABVP attacks Fraternity's Dignity Rally at DU
Next Story