അബൂ സലീമിെൻറ കൂട്ടാളി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മുംബൈ സ്ഫോടന പരമ്പര കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ അബൂ സലീമിെൻറ കൂട്ടാളിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ജാൻ ഉസ്മാൻ ഖാൻ എന്ന റീനുവിനെയാണ് കിഴക്കൻ ഡൽഹിയിൽവെച്ച് പിടികൂടിയത്. നേരത്തെ മുംബൈയിലും ഡൽഹിയിലുമായി നിരവധി കേസുകളിൽ പ്രതിയാണ് റീനു. ജൂൺ മൂന്നിന് ഭാര്യയെ വെടിവെച്ചുകൊന്ന കേസിൽ പൊലീസ് അന്വേഷിച്ചുവരുന്നതിനിടയിലാണ് ഇദ്ദേഹം അറസ്റ്റിലായത്. ഹിന്ദി സിനിമാതാരം രവീണ ടാൻഡെൻറ ഭർത്താവ് അനിൽ താഡാനിയെ വധിക്കാൻ ശ്രമിച്ച കേസിലും റീനുവിനെതിരെ കേസുണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഒാംവീർ സിങ് പറഞ്ഞു. 1993ൽ മുംബൈയിൽ നടന്ന സ്ഫോടന പരമ്പരക്ക് മുമ്പായി ഗുജറാത്തിൽനിന്ന് മുംബൈയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്തിയെന്ന കുറ്റത്തിന് അബൂ സലീം മുംബൈയിലെ തലോജ സെൻട്രൽ ജയിലിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
