Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘റേപ്​ ഇൻ ഇന്ത്യ’...

‘റേപ്​ ഇൻ ഇന്ത്യ’ പരാമർശം: രാഹുൽ മാപ്പ്​ പറയേണ്ടതില്ല -ശശി തരൂർ

text_fields
bookmark_border
‘റേപ്​ ഇൻ ഇന്ത്യ’ പരാമർശം: രാഹുൽ മാപ്പ്​ പറയേണ്ടതില്ല -ശശി തരൂർ
cancel

ന്യൂഡൽഹി: ‘റേപ്​ ഇൻ ഇന്ത്യ’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക്​ പിന്തുണയുമായി കോൺഗ്രസ്​ എം.പി ശശി തരൂർ. രാഹുൽ ഗാന്ധി ആ സാഹചര്യത്തിൽ പ്രയോഗിച്ച സാധാരണ പ്രയോഗം മാത്രമാണ്​ ‘റേപ്​ ഇൻ ഇന്ത്യ’ എന്നതെന്നും അതിൽ മാപ്പ്​ പറയേണ്ട ആവശ്യമില്ലെന്നും ശശി തരൂർ വ്യക്തമാക്കി. പാർല​െമൻറിന്​ പുറത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു തരൂർ.

‘മെയ്ക് ഇൻ ഇന്ത്യ’ അല്ല ‘റേപ് ഇൻ ഇന്ത്യ’യാണ് സംഭവിക്കുന്നതെന്ന രാഹുലിന്‍റെ പ്രസ്താവനയാണ് വിവാദമായത്. കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ പ്രസ്താവന നടത്തിയത്.

രാഹുലി​​​െൻറ പ്രസ്​താവന രാജ്യത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതാണെന്നും മാപ്പ് പറയണമെന്നും ബി.ജെ.പി എം.പിമാർ ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ബഹളത്തെ തുടർന്ന് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. രാജ്യസഭയിലും ബി.െജ.പി വിഷയം ഉയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorkerala newsrape in indiaRahul Gandhi
News Summary - Absolutely no question of Rahul apologising over his comment: Tharoor -Kerala news
Next Story